ലോകകപ്പ് ഫുട്ബോള്‍ മത്സരവുമായി ബന്ധപ്പെട്ട് വൈദ്യുത പോസ്റ്റില്‍ പതാക കെട്ടരുതെന്ന് ആരാധകര്‍ക്ക് മുന്നറിയിപ്പ് നല്‍കി കെഎസ്‌ഇബി. ഫുട്ബോള്‍ ആരാധകരുടെ ലോകകപ്പ് അലങ്കാരങ്ങളില്‍ നിന്ന് വൈദ്യുത പോസ്റ്റുകളെ ഒഴിവാക്കണം. വൈദ്യുതി ലൈനിനോട് ചേര്‍ന്ന് ഇത്തരത്തില്‍ കൊടിതോരണങ്ങള്‍ കെട്ടുന്നത് അപകടങ്ങള്‍ വിളിച്ചുവരുത്തുമെന്ന് കെഎസ്‌ഇബി ചൂണ്ടിക്കാട്ടി.
ആഘോഷവേളകള്‍ കണ്ണീരില്‍ കുതിരാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്നും കെഎസ്‌ഇബി മുന്നറിയിപ്പ് നല്‍കി. ചില സ്ഥലങ്ങളില്‍ വൈദ്യുത ലൈനില്‍ ഫുട്ബോള്‍ ടീമുകളുടെ കൊടി കെട്ടിയ ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ച് ആണ് കെഎസ്‌ഇബിയുടെ മുന്നറിയിപ്പ്.