Spread the love

രണ്ടു വർഷത്തെ പ്രണയബന്ധത്തിനുശേഷം നടൻ ഷൈൻ ടോം ചാക്കോയും മോഡൽ കൂടിയായ തനൂജയും തമ്മിൽ വേർപിരിഞ്ഞ വാർത്തയാണ് ഇപ്പോൾ നെറ്റിസൺസ് ചർച്ചയാക്കുന്നത്. പുരുഷനായാലും സ്ത്രീയായാലും ആരും ആരെയും വിശ്വസിക്കരുതെന്നും എല്ലാവരിൽ നിന്നും അകലം പാലിക്കണമെന്നും തുടങ്ങുന്ന പ്രണയ തകർച്ചയ്ക്ക് ശേഷം ലൈവിൽ എത്തി പറഞ്ഞ തനൂജയുടെ വാക്കുകളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

രണ്ട് വർഷം കൂടെ കൂട്ടിയതാണ് അതിപ്പോൾ തനിക്ക് തന്നെ പണിയായി നമുക്ക് ആരും ഇല്ലാതിരിക്കുന്നതാണ് നല്ലതെന്നും തനൂജ പറയുന്നു. നമ്മൾ വിശ്വസിച്ച് പലരേയും കൂടെ കൂട്ടും. അവസാനം അവർ നമ്മളെ ഇട്ടിട്ട് പോകും. ആള് ആളുടേതായ വൈബിൽ പോകുന്നുണ്ട്. ഹാപ്പി ആയിട്ട് പോകുന്നുണ്ട്. ഞാൻ എന്റെ കാര്യങ്ങൾ നോക്കി പോകുന്നു. നമ്മുടെ വ്യക്തിപരമായ കാര്യങ്ങൾ അങ്ങനെ തന്നെ സൂക്ഷിക്കണം. നമുക്ക് വിഷമം വരുമ്പോൾ ചില കാര്യങ്ങള്‍ അവരോട് പറയും. എന്നാല്‍ തമ്മിൽ പിരിയുമ്പോൾ അവരത് പബ്ലിക്ക് ആക്കി നമ്മളെ നാറ്റിക്കും. എത്ര ക്ലോസായാലും ആരെയും നമ്പരുത്.

കാരണം പിന്നീട് അത് നമുക്ക് തന്നെ പണിയായിട്ട് വരും. നല്ല എട്ടിന്റെ പണി. ഞാൻ ആരെയും ഇത്രയും സ്നേഹിച്ചിട്ടില്ല. ഇപ്പോൾ ഞാൻ ആണ് കുറ്റക്കാരി. അവര് ചെയ്യുന്നതെല്ലാം ശരിയും. നമ്മൾ ചെയ്യുന്നതെല്ലാം തെറ്റും. എന്നെ ഒന്നും അല്ലാതാക്കി കളഞ്ഞെന്നും സങ്കടം വരുമ്പോൾ ഒരിക്കലും നമ്മുടെ കാര്യങ്ങൾ ഷെയർ ചെയ്യരുത്. അവരെ നമ്മൾ കെട്ടിപിടിച്ച് കരയാൻ പാടില്ല. കാരണം പാമ്പുകളാണ് അത്. അയാളെന്നെ ചതിച്ചിട്ടില്ല. ഞാനും. മുന്നോട്ട് പോകാൻ പറ്റിയില്ലെങ്കിൽ മാറി കൊടുക്കണമെന്നും തനൂജ പ്രതികരിച്ചു.

അതേമയം ഒരു റിലേഷന്‍ഷിപ്പ് വിജയകരമായി മുന്നോട്ട് കൊണ്ടു പോകാൻ സാധിക്കില്ലെന്ന് താൻ വീണ്ടും തെളിയിച്ചെന്നും ടോക്സിക്ക് റിലേഷൻഷിപ്പുകൾ അവസാനിപ്പിക്കുകയാണ് നല്ലതെന്നുമാണ് ഷൈനിൻറെ പ്രതികരണം. ഒരു റിലേഷനിലാകുമ്പോൾ ഒരുപാട് കാര്യങ്ങൾ നഷ്ടപ്പെടും അത് എനിക്കും മ​റ്റൊരു വ്യക്തിക്കും ജീവിതത്തിൽ കൂടുതൽ ബുദ്ധിമുട്ടുകളുണ്ടാക്കും. ആ വ്യക്തിയെ കൂടുതൽ ഇഷ്ടപ്പെടുന്നത് കൊണ്ട് എന്നോടൊപ്പം നിൽക്കണമെന്ന് പറയാൻ സാധിക്കില്ലെന്നും ഷൈൻ വ്യക്തമാക്കി.

അഭിനയവും ജീവിതവും രണ്ട് രീതിയിൽ കൊണ്ടുപോകാമെന്നാണ് കരുതിയത്. എന്നാൽ തന്നേക്കൊണ്ട് അതിന് സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞുവെന്നും ഷൈൻ പറഞ്ഞു. ഒരു ബന്ധം അവസാനിപ്പിക്കുമ്പോള്‍ ആദ്യം കുറച്ച് ബുദ്ധിമുട്ട് തോന്നും. കുറച്ച് ദിവസം വിഷമം കാണും. ആ സമയം കഴിഞ്ഞാൽ പിന്നെ ആ വ്യക്തിക്ക് പൂർണ്ണ സ്വാതന്ത്യം അനുഭവിക്കാമെന്നും ഷൈൻ കൂട്ടിച്ചേർത്തു.

Leave a Reply