അബുദാബി: ജോലിയില്ലാത്ത സ്വദേശികള്‍ക്ക് വേതനം നല്‍കാനുള്ള പദ്ധതിയ്ക്ക് യുഎഇയില്‍ അംഗീകാരം. തൊഴിലില്ലാതെ വേതനം നല്‍കുന്ന ഇന്‍ഷുറന്‍സ് പരിരക്ഷാ പദ്ധതിക്ക് യുഎഇ മന്ത്രിസഭ അംഗീകാരം നല്‍കി. നിശ്ചിത കാലത്തേക്ക് മാത്രമായിരിക്കും പദ്ധതിയുടെ ആനുകൂല്യം ഉണ്ടായിരിക്കുക. ജോലി നഷ്ടപ്പെട്ടവര്‍ക്കും പുതിയ ജോലി കണ്ടെത്തുന്നതുവരെ സാമ്പത്തിക സഹായം ലഭ്യമാക്കും. കുടുംബ ഭദ്രത ഊട്ടി ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
അതേസമയം, ജോലിയും ശമ്പളവും ഇല്ലാത്ത കഴിഞ്ഞിരുന്ന 3,806 തൊഴിലാളികള്‍ക്ക് സഹായം നല്‍കി അബുദാബി ലേബര്‍ കോടതി. 10.6 കോടി ദിര്‍ഹത്തിന്റെ (223.3 കോടി രൂപ) ശമ്പള കുടിശികയും ആനുകൂല്യവും ആണ് അബുദാബി ലേബര്‍ കോടതി ഇടപ്പെട്ട് തൊഴിലാളികള്‍ക്ക് വാങ്ങി നല്‍കിയത്. തൊഴിലാളികളില്‍ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് ഇത്തരത്തില്‍ ഒരു നടപടി അബുദാബി ലേബര്‍ കോടതി സ്വീകരിച്ചത്.
ഈ വര്‍ഷം ആദ്യ 3 മാസത്തിനിടെ ലഭിച്ച 1932 പരാതികള്‍ ആണ് പരിഹരിച്ചതെന്ന് അബുദാബി ജുഡീഷ്യല്‍ ഡിപാര്‍ട്ട്‌മെന്റ് അണ്ടര്‍ സെക്രട്ടറി യൂസഫ് സഈദ് അല്‍ അബ്രി പറഞ്ഞതായി അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തൊഴില്‍ തര്‍ക്ക പരാതികള്‍ വളരെ പെട്ടെന്ന് തന്നെ തീര്‍പ്പാക്കും. റെക്കോര്‍ഡ് സമയത്തിലാണ് തൊഴില്‍ തര്‍ക്കങ്ങള്‍ കോടതി തീര്‍പ്പാക്കിയത്. ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രിയും അബുദാബി ജുഡീഷ്യല്‍ വകുപ്പ് ചെയര്‍മാനുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആണ് ഇതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. അതിന്റെ അടിസ്ഥാനത്തില്‍ ആണ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ആയത്. തൊഴില്‍തര്‍ക്ക പരിഹാരത്തിന് കുറ്റമറ്റ സംവിധാനമാണ് അബുദാബിയില്‍ ഒരുക്കിയിരിക്കുന്നത്.
ഒരിക്കലും കിട്ടില്ലെന്ന് കരുതിയ തുക തിരിച്ചുപിടിച്ച സന്തോഷത്തിലാണ് തൊഴിലാളികള്‍. വലിയ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തിയ കോടതിക്കും തൊഴില്‍ മന്ത്രാലയ ഉദ്യോഗസ്ഥര്‍ക്കും തൊഴിലാളികള്‍ നന്ദി പറഞ്ഞു. രണ്ട് വിഭാഗങ്ങളുടെ പ്രശ്‌നത്തിന് വലിയ പരിഹാരം കണ്ടെത്തുന്നതിനും അവരുടെ അവകാശം സംരക്ഷിക്കുമെന്നും തൊഴില്‍ സ്ഥലങ്ങളില്‍ വലിയ സുരക്ഷ ഉറപ്പാക്കണം എന്നും കോടതി വ്യക്തമാക്കി. ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്ത് വിഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം വഴി വാദം കേള്‍ക്കുന്നതിലൂടെ ഒരുപാട് കേസുകള്‍ നടക്കുന്നുണ്ട്. ഇത്തരത്തില്‍ സ്മാര്‍ട് സംവിധാനം വഴി നടപടികള്‍ എളുപ്പമാക്കുന്ന വളരെ വലിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടക്കാന്‍ സാധിക്കും. ആധുനിക സംവിധാനമില്ലാത്ത കേന്ദ്രങ്ങളില്‍ മൊബൈല്‍ കോടതി എത്തിയാണ് നടപടികള്‍ പൂര്‍ത്തിയാക്കി കൊണ്ടിരിക്കുന്നത്.
വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ എല്ലാ തൊഴില്‍ പ്രശ്‌നങ്ങളും പരിഹാരിക്കുകയാണ് ലക്ഷ്യം വെക്കുന്നത്. പരാതി ലഭിച്ചാല്‍ ഇത് കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തി മാത്രമേ കേസില്‍ അന്തിമ വിധി പുറപ്പെടുവിക്കാന്‍ സാധിക്കുകയുള്ളു എന്നാണ് നല്‍കിയിരിക്കുന്ന നിര്‍ദേശം. ശമ്പള കുടിശിക കേസ് തീര്‍പ്പാക്കുന്നതുവരെ തൊഴിലാളികളെ താമസ സ്ഥലത്തുനിന്ന് ഇറക്കിവിടുന്നതും കേടതി തടഞ്ഞ് വെച്ചിട്ടുണ്ട്. അത് മാത്രമല്ല മറ്റു കമ്പനികളിലേക്ക് ജോലി മാറാനുള്ള സൗകര്യം ഒരുക്കിയത് തൊഴിലാളികള്‍ക്ക് വലിയ ആശ്വസമായിരിക്കുകയാണ്. തൊഴിലാളികള്‍ രാജ്യം വിടന്നത് വരെ അവര്‍ക്ക് ആവശ്യമായ ക്ഷേമം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കണമെന്നും അധികൃതർ അവശ്യപ്പെട്ടു.