ആശങ്കകൾക്കൊടുവിൽ സ്വർണവില കുത്തനെയിടിഞ്ഞു. ഒറ്റയടിക്ക് 2480 രൂപയാണ് പവന് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഇരുപത്തിരണ്ട് കാരറ്റ് ഒരു പവൻ സ്വർണത്തിന് 93280 രൂപയായി. അടുത്തിടെ ആദ്യമായിട്ടാണ് ഒരു ദിവസം ഇത്രയും ഉയർന്ന തുക കുറയുന്നത്. ഗ്രാമിന് 310 രൂപ കുറഞ്ഞ് 11,660 രൂപയായി.
പതിനെട്ട് കാരറ്റ് സ്വർണം ഗ്രാമിന് 260 രൂപ കുറഞ്ഞ് 9640 രൂപയായി. ചിലയിടത്ത് വെള്ളി വിലയിലും ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞു. ഇതോടെ 180 രൂപയായി. ഇരുപത്തിരണ്ട് കാരറ്റ് സ്വർണത്തിന് ഇന്നലെ രാവിലെ പവന് 1,520 രൂപ വർദ്ധിച്ചിരുന്നു. എന്നാൽ ഉച്ചയ്ക്ക് 1,600 രൂപ കുറഞ്ഞ് 95,760 രൂപയിലെത്തിയിരുന്നു. അതായത് ഇന്നലെയും ഇന്നുമായി നാലായിരം രൂപയിലധികമാണ് കുറഞ്ഞത്.









