
ദളിത് പെൺകുട്ടിയായ സംഗീതയുടെ മരണത്തിൽ ഭർത്താവ് സുമേഷ്, ഭർതൃമാതാവ് രമണി, സഹോദരന്റെ ഭാര്യ മനീഷ എന്നിവർ റിമാൻഡിൽ. സംഗീതയുടെ മരണം നടന്ന് 42 ദിവസം പിന്നിടുമ്പോഴാണ് അറസ്റ്റുണ്ടാകുന്നത്. സംഗീതയുടെ ആത്മഹത്യക്ക് ഭർത്താവിന്റെ വീട്ടുകാരുടെ ജാതി അധിക്ഷേപവു൦, സ്ത്രീധനപീഡനവുമാണ് കാരണമെന്നാണ് ബന്ധുക്കളുടെ പരാതി. കഴിഞ്ഞ ജൂണ്‍ ഒന്നിന് സ്വന്തം വീട്ടിലെ കിടപ്പുമുറിയിലാണ് സംഗീതയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. അറസ്റ്റ് വൈകുന്നതിൽ പൊലീസിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് രമണിയെയും മനീഷയെയും കുന്നംകുളത്തെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. ഇതിന് പിന്നാലെയാണ് സുമേഷ് കൊച്ചി സെൻട്രൽ പൊലീസിന് മുൻപാകെ എത്തി കീഴടങ്ങിയത്.