Spread the love
പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ഡോക്സി കോർണർ പ്രവർത്തനം തുടങ്ങി

പെരിന്തൽമണ്ണ: മഴക്കാല രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ എലിപ്പനി പ്രതിരോധത്തിനായി പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ഡോക്‌സി കോർണർ പ്രവർത്തനം തുടങ്ങി.

രോഗപ്രതിരോധത്തിനായുള്ള ഡോക്‌സി സൈക്ലീൻ മരുന്ന് കോർണറിൽ ലഭിക്കും. ചെളിയിലോ വെള്ളക്കെട്ടുകളിലോ ജോലിചെയ്യുന്നവർ 12 മണിക്കൂർ മുമ്പ് ഡോക്‌സി സൈക്ലീൻ കഴിച്ചിരിക്കണം.

സജീവമായി മഴവെള്ളക്കെട്ടുമായി ബന്ധപ്പെട്ട ജോലിചെയ്യുന്നവർ ജീവരക്ഷയ്ക്കായി കോർണറിന്റെ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

Leave a Reply