Spread the love

മലയാളത്തിന്റെ ക്യൂട്ട് നായിക നസ്റിയയ്ക്ക് ഡിക്യൂ നല്‍കിയ പിറന്നാള്‍ ആശംസ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ഇരുവരും ഒരുമിച്ചഭിനയിച്ച ബാംഗ്ലൂര്‍ ഡെയ്‍സിലെ ലൊക്കേഷന്‍ ചിത്രം പങ്കുവച്ചാണ് കുഞ്ഞിക്ക് ബം ആശംസകള്‍ നേര്‍ന്നത്. കുഞ്ഞിപ്പെങ്ങള്‍ക്ക് ആരോ​ഗ്യവും സന്തോഷം ആശംസിച്ചിരിക്കുകയാണ് ദുല്‍ഖര്‍.

ഒന്നിച്ചുകാണുമ്പോഴൊന്നും ഒരു നല്ല ചിത്രം എടുക്കാത്തതിന്റെ നിരാശ ദുല്‍ഖര്‍ പോസ്റ്റില്‍ഡ പങ്കുവയ്ക്കുന്നുണ്ട്. “മറ്റൊരു അച്ഛന്‍റെ മകള്‍, പക്ഷേ ഞങ്ങളുടെ സഹോദരി. ഞങ്ങളുടെ കുടുംബവുമായി ഏതെങ്കിലും തരത്തില്‍ നിനക്ക് ബന്ധമില്ലാത്തത് ഞങ്ങളില്‍ പലര്‍ക്കും ഒരു അത്ഭുതമാണ്! നിന്നോട് അടുപ്പമുള്ള ആര്‍ക്കും അത്തരത്തിലൊരു തോന്നലുണ്ടാകുമെന്ന് ഞാന്‍ കരുതുന്നു. അമ്മുവിനും മേരിക്കും എനിക്കും നിങ്ങള്‍ എന്താണോ അതിന്, നിനക്കും ഷാനുവിനും നന്ദി. വിസ്‍മയകരമായ ഒരു പിറന്നാള്‍ ആശംസിക്കുന്നു. ആയുരാരോഗ്യത്തിനും സന്തോഷത്തിനും എല്ലായ്പ്പോഴും പ്രാര്‍ഥനകള്‍, സ്നേഹം”, ദുല്‍ഖര്‍ കുറിച്ചു.

Leave a Reply