സംവിധായകൻ ശ്രീനാഥ് രാജേന്ദ്രൻ വർഷങ്ങൾക്ക് ശേഷം വീണ്ടും ദുൽഖറിനെ നായകനാക്കി ഒരുക്കുന്ന പുത്തൻ ചിത്രമാണ് കുറുപ്പ്. ചിത്രം പ്രഖ്യാപിച്ചപ്പോൾ മുതൽ കുറുപ്പ് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കവേ എല്ലാ വിശേഷങ്ങളും മാധ്യമങ്ങളിലൂടെ സിനിമാപ്രേമികൾ അറിയുന്നുണ്ടായിരുന്നു. ചിത്രത്തെ സംബന്ധിച്ച പുതിയ വിശേഷമാണ് അണിയറപ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്.ദുൽഖർ സൽമാൻറെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എൻറർടൈൻമെൻറ്സും ചേർന്നാണ് കുറുപ്പ് നിർമ്മിക്കുന്നത്.
കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗ്ളൂർ, മൈസൂർ എന്നിവിടങ്ങളിലായി ആറു മാസത്തോളം കാലം ഷൂട്ടിങ് നീണ്ടുനിന്നിരുന്നു.ദുൽഖറിൻറെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രമാണ് ‘കുറുപ്പ്’. ചിത്രത്തിന്റെ മുടക്കുമുതൽ 40 കോടിയാണെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രം ഓടിടി റിലീസായി പ്രേക്ഷകരിലേക്ക് എത്താനൊരുങ്ങുകയാണ് എന്ന പുതിയ വിവരമാണ് അണിയറപ്രവർത്തകർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.
കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിൻറെ ജീവിതം പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രമായതിനാൽ തന്നെ ആരാധകർ ഏറെ ആവേശത്തോടെയാണ് ചിത്രത്തിൻ്റെ വരവ് കാത്തിരിക്കുന്നത്. നാൽപ്പത് കോടി മുതൽ മുടക്കിലൊരുക്കിയിരിക്കുന്ന ചിത്രം ഓടിടി റിലീസായി എത്തുന്നത് റെക്കോർഡ് തുകയ്ക്കാണ് എന്നതാണ് ആരാധകരെ ആവേശത്തിലാക്കിയിരിക്കുന്ന മറ്റൊരു കാര്യം.ചിത്രത്തിൻ്റേതായി ഇതിനോടകം പുറത്തിറങ്ങിയ പോസ്റ്ററുകളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.