വിവാഹത്തിന്റെ ഒന്‍പതാം വാര്‍ഷികം ആഘോഷിച്ചിരിക്കുകയാണ് മലയാളത്തിന്റെ സ്വന്തം ദുല്‍ഖര്‍ സല്‍മാനും ഭാര്യ അമാല്‍ സൂഫിയയും. ഒന്നിച്ചുള്ള ജീവിതം ഒരു ദശാബ്ദത്തിലേക്ക് കടക്കുമ്ബോള്‍ ഹൃദ്യമായ വാക്കുകള്‍ കുറിച്ചാണ് ദുല്‍ഖര്‍ അമാലിനോടുള്ള സ്നേഹം പ്രകടിപ്പിച്ചിരിക്കുന്നത്.
“സന്തോഷം നിറഞ്ഞ ഒന്‍പത് വര്‍ഷങ്ങള്‍!! ഒരു ദശകത്തോട് അടുക്കുന്നു! കൂടുതല്‍ അടുക്കുകയും ശക്തമാവുകയും ഒന്നിച്ച് വളരുകയും ചെയ്തിരിക്കുന്നു. സൂപ്പര്‍ ഗ്ലൂ പോലെ എന്തോ ഒന്ന് നമ്മളെ എപ്പോഴും അടുപ്പിച്ചു നിര്‍ത്തുന്നു. ഒരു ദശാബ്ദം നീണ്ട നമ്മുടെ യാത്ര, ജീവിതത്തില്‍ ഇടറുമ്ബോഴെല്ലാം പരസ്പരം ചേര്‍ത്തു പിടിച്ച് മുന്നോട്ടു തന്നെ നടക്കുന്നു. ഒന്നിച്ച് ശക്തരായി നില്‍ക്കുന്നു…”, ദുല്‍ഖര്‍ കുറിച്ചു.
2011 ഡിസംബര്‍ 22നാണ് ദുല്‍ഖറും അമാലും വിവാഹിതരായത്. ഒരു ആര്‍ക്കിടെക്‌ട് കൂടിയാണ് അമാല്‍.