വേള്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കമ്മീഷന്റെ ഹോണററി ഡോക്ടറേറ്റ് നടനും സാമൂഹ്യപ്രവര്‍ത്തകനും സിനിമാ നിര്‍മ്മാതാവുമായ ഡോ. അരുണ്‍ബാബു കെ.ബിക്ക് ലഭിച്ചു. മുന്‍വര്‍ഷങ്ങളില്‍ കേരളത്തില്‍ നടന്ന പ്രളയ ദുരന്തങ്ങളുടെ സന്ദര്‍ഭത്തിലും കോവിഡ് മഹാമാരിയുടെ സന്ദര്‍ഭത്തിലും നടത്തിയ സേവനങ്ങളും കൂടാതെ കലാരംഗത്തും നടത്തിയ സേവനങ്ങളെയും പരിഗണിച്ചാണ് ഡോ.അരുണ്‍ ബാബുവിന് ഹോണററി അംഗീകാരം നല്‍കിയത്. രാജ്യങ്ങളില്‍ യു.എന്‍. യുനെസ്‌കോ തുടങ്ങി വിവിധ രാജ്യന്താര സംഘടനകളുമായി ചേര്‍ന്ന് ഒട്ടനവധി സന്നദ്ധ-മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന WHRPC ഇത്തവണ അവരുടെ ഹോണററി പുരസ്‌കാരങ്ങള്‍ക്ക് വേണ്ടി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വ്യക്തിത്വങ്ങളെയാണ് തിരഞ്ഞെടുത്തത്. ഡല്‍ഹിയിലെ WHRPC ആസ്ഥാനത്ത് വച്ചു നടന്ന ചടങ്ങില്‍ WHRPC ഹെഡ് ശ്രീമതി സുഷ്മിത എയ്ക്കില്‍ നിന്നും ഡോ.അരുണ്‍ബാബു അംഗീകാരം ഏറ്റുവാങ്ങി.
പ്രശസ്ത കഥകളി ആചാര്യന്‍ ശ്രീ. കലാനിലയം ബാലകൃഷ്ണന്റെ പുത്രനാണ് കഥകളി നടനും കൂടിയായ ഡോ. അരുണ്‍ബാബു. സ്‌കൂള്‍ പഠനകാലത്ത് ‘വാനപ്രസ്ഥം’ എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ മോഹന്‍ലാലിന്റെ കുട്ടിക്കാലം അവതരിപ്പിച്ചുകൊണ്ട് സിനിമാ രംഗത്തേക്ക് പ്രവേശനം നടത്തി. ലക്കിസ്റ്റാര്‍, ഞാനും എന്റെ ഫാമിലിയും, സഹസ്രം, വൈഡ്യൂര്യം തുടങ്ങി നിരവധി സിനിമകളില്‍ ചെറുതും വലുതുമായി കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഇന്ദ്രന്‍സ് പ്രധാന കഥാപാത്രം അവതരിപ്പിക്കുന്ന സൈക്കോ-ത്രില്ലറായ വാമനന്‍ ആണ് പുറത്തിറങ്ങാനുള്ള ഡോ. അരുണ്‍ ബാബു നിര്‍മ്മാതാവും നടനുമായ സിനിമ.
എറണാകുളം ആസ്ഥാനമായി നൂപുര സ്‌കൂള്‍ ഓഫ് ഡാന്‍സ് ആന്റ് മ്യൂസിക്, സിനിമാ പ്രൊഡക്ഷന്‍ കമ്പനിയായ മൂവി ഗ്യാങ് (Movie gaang) പ്രവര്‍ത്തനം ആരംഭിച്ചു. കേരള സര്‍ക്കാരിന്റെ യുവ കലാകാരന്മാര്‍ക്കുള്ള വജ്രജൂബിലി ഫെല്ലോഷിപ്പ്-കഥകളിക്ക് ഡോ.അരുണിന് ലഭിച്ചിരുന്നു. 2021 ലെ ഇന്ത്യ സ്റ്റാര്‍ ഇന്റിപെന്റന്റ് അവാര്‍ഡും ഡോ.അരുണ്‍ ബാബുവിനെ തേടിയെത്തി. .