കുട്ടികളിൽ കോവിഡ് വന്നാൽ എന്തൊക്കെ മരുന്നാണ് നൽകേണ്ടത് ഇത് ഇങ്ങനെയൊക്കെ ശ്രദ്ധിക്കണം എന്നൊക്കെ പറയുകയാണ് ആണ് ഡോക്ടർ ദിനിഷ് സലിം. കുട്ടികളിൽ കോവിഡ് വന്നാൽ കടുത്ത ന്യുമോണിയയോ മരണമോ ഉണ്ടാകില്ല. ചില കുട്ടികളിൽ മാത്രമാണ് ന്യൂമോണിയ കണ്ടുവരാറുണ്ട് .സാധാരണ ലക്ഷണങ്ങളായ പനി വരണ്ട ചുമ വയറിളക്കം സ്വാത് കിട്ടാതിരിക്കുക മണംകിട്ടാതിരിക്കുക ശ്വാസംമുട്ട് ക്ഷീണം തലവേദന എന്നീ ലക്ഷണങ്ങൾ തന്നെയാണ് കുട്ടികളും കണ്ടുവരുന്നത് എന്നാൽ ചില കുട്ടികളിൽ ചെങ്കണ്ണ് ശരീരത്തിൽ തടിച്ചുപൊന്തുക എന്നിവ കണ്ടുവരാറുണ്ട്. ലക്ഷണങ്ങൾ കണ്ടുതുടങ്ങി 14 ദിവസമാണ് കുട്ടികളെ ശ്രദ്ധിക്കേണ്ടത്. കൊച്ചു കുട്ടികൾ ആണെങ്കിൽ 10 മുതൽ 12 മണിക്കൂർ വരെയും മുതിർന്ന കുട്ടികൾക്ക് മുതൽ 9 മണിക്കൂർ വരെ ഉറക്കം അത്യാവശ്യമാണ്. കുട്ടികൾക്ക് ധാരാളം വെള്ളം കുടിക്കാൻ കൊടുക്കുക. കുട്ടികളുടെ പനിയും ഓക്സിജൻ അളവും ഹൃദയമിടിപ്പും ദിവസവും നോക്കുക . ഓക്സിജൻ അളവ് നോക്കുമ്പോൾ 94% കുറവാണെങ്കിൽ തീർച്ചയായും കുട്ടികളെ ആശുപത്രിയിൽ കൊണ്ടു പോകണം. വിരലിൽ ഞെക്കിയതിനുശേഷം കൈ വിടുക എത്രവേഗമാണ് ആ ചുവപ്പുനിറം തിരിച്ചുവരുന്നത് നോക്കുക രണ്ട് സെക്കൻഡിൽ കൂടുകയാണെങ്കിൽ കുട്ടിയിൽ വെള്ളം കുറവാണെന്നും ആ സമയം ബിപി കുറയുകയും ചെയ്യും കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കണം പ്രത്യേകിച്ച് ഛർദി വയറിളക്കം ഉള്ള കുട്ടികളെ. കൈകാലുകളിൽ നീലക്കളർ വരികയാണെങ്കിലും കുട്ടികളെ ആശുപത്രിയിൽ എത്തിക്കണം. ശ്വാസംമുട്ട് വയറിളക്കം അമിതമായ ക്ഷീണം ഹൃദയമിടിപ്പ് കൂടുക എന്നിവയുള്ള കുട്ടികളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കണം. ഈ സമയങ്ങളിൽ കുട്ടിക്ക് പാരസെറ്റമോൾ മാത്രമാണ് നൽകേണ്ടതുള്ളൂ ആവശ്യമെങ്കിൽ മാത്രം ആൻറിബയോട്ടിക് നൽകുക. വിറ്റമിൻസ് കിട്ടാനായി പഴങ്ങളും പച്ചക്കറികളും നൽകുക. പനി കൂടുതലായുള്ള കുട്ടികളുടെ ശരീരത്തിൽ വെള്ളം തൊട്ട് തുടയ്ക്കുകയും ചെയ്യുക. ഒരു മുട്ട വീതവും കുട്ടികൾക്കു നൽകുക. മൈദ മധുരപാനീയങ്ങൾ കേക്ക് എന്നിവ കുട്ടികൾക്ക് ഒരു കാരണവശാലും നൽകാൻ പാടില്ല. വയറിളക്കം ക്ഷീണം എന്നിവ ഉള്ള കുട്ടികൾക്ക് തീർച്ചയായും ORS ലായിനി കലക്കി കൊടുക്കണം. ഈ സമയങ്ങളിൽ വെയിൽ കൊള്ളാൻ സാധിക്കാത്തതിനാൽ കുട്ടികൾക്ക് വിറ്റാമിൻ ഡി കൊടുക്കണം. കോവിഡ് ഭേദമായാലും അടുത്ത ആറ് ആഴ്ച കുട്ടികളെ നല്ലതുപോലെ ശ്രദ്ധിക്കണം. ശ്വാസംമുട്ട് ദേഹം മുഴുവൻ തടിച്ചു പൊന്തുക നാവിലെ തൊലി പോകുക എന്നിവയെല്ലാം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ കുട്ടികളല്ലേ നമുക്ക് ഒരു വിധത്തിൽ കണ്ട്രോൾ ചെയ്യാൻ സാധിക്കും.