
പോളിങ് ശതമാനം കുറഞ്ഞത് തൃക്കാക്കരയിലെ വിജയത്തെ ബാധിക്കില്ലെന്ന് ഡോക്ടർ ജോ ജോസഫ്. പാർട്ടി വോട്ടുകൾ കൃത്യമായി വോട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും അട്ടിമറി വിജയമുണ്ടാകുമെന്നും ഡോക്ടർ ജോ ജോസഫ്. കോർപ്പറേഷൻ മേഖലയിലാണ് പോളിങ് കുറഞ്ഞതെന്നും അത് ബാധിക്കില്ലെന്നും ജോ ജോസഫ് പറഞ്ഞു.