ഡോ. മംഗളം സ്വാമിനാഥൻ ദേശീയ പുരസ്കാരങ്ങൾ വിതരണം ചെയ്തു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും മൊമന്റോയും അടങ്ങുന്നതാണ് ഓരോ അവാർഡും. കലാസാംസ്കാരിക രംഗത്തെ നേട്ടങ്ങൾക്കും ലോകപ്രശംസ പിടിച്ചു പറ്റിയ ചിത്രങ്ങൾക്കുമുള്ള അംഗീകാരമായി ചിത്രകലാകാരി മുബാറക്ക് നിസ ദേശീയ പുരസ്കാരം സ്വീകരിച്ചു. ഡോ. മംഗളം സ്വാമിനാഥൻ ഫൗണ്ടേഷൻ 2020-21 വർഷങ്ങളിലെ ജേർണലിസം, സയൻസ് റിപ്പോർട്ടിംഗ്, കല സംസ്കാരം, ആരോഗ്യമേഖലയിലെ ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണം, സാമൂഹിക സേവനം എന്നിവയിലെ മികവിനാണ് ദേശീയ അവാർഡ് വിതരണം ചെയ്തത്.