എ.അലക്സാണ്ടർ വിരമിച്ച ഒഴിവിൽ ആലപ്പുഴ ജില്ലാ കളക്ടറായി നഗരകാര്യ ഡയറക്ടർ ഡോ.രേണുരാജിനെ നിയമിച്ചു.
കോട്ടയം ജില്ലയിലെ ചങ്ങനാശേരി മലകുന്നം സ്വദേശിനി.
കെഎസ്ആർടിസി മുൻ ഉദ്യോഗസ്ഥൻ എം.കെ.രാജകുമാരൻ നായരുടെയും വി.എൻ. ലതയുടെയും മകൾ.
2015 ൽ രണ്ടാം റാങ്കോടെ സിവിൽ സർവീസ് പരീക്ഷയിൽ വിജയം. കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് എംബിബിഎസ് പാസായി.
തൃശൂർ, ദേവികുളം എന്നിവിടങ്ങളിൽ സബ് കലക്ടറായി സേവനം അനുഷ്ടിച്ചു.
രേണുരാജിൻ്റെ നിയമനത്തോടെ സംസ്ഥാനത്ത് 10 ജില്ലകളിൽ വനിത കലക്ടർമാരായി. ഇത് റെക്കോർഡാണ്.
വനിത കലക്ടർമാർ:
⭕️തിരുവനന്തപുരം നവ്ജ്യോത് ഖോസ
കൊല്ലം
അഫ്സാന പർവീൺ
⭕️പത്തനംതിട്ട
ഡോ.ദിവ്യ എസ്.അയ്യർ
⭕️ആലപ്പുഴ ഡോ.രേണുരാജ്
⭕️കോട്ടയം
ഡോ.പി.കെ.ജയശ്രീ
⭕️ഇടുക്കി
ഷീബ ജോർജ്
⭕️തൃശൂർ
ഹരിത വി.കുമാർ
⭕️പാലക്കാട്
മൃൺമയി ജോഷി
⭕️വയനാട്
എം.ഗീത
⭕️കാസർകോട്
ഭണ്ഡാരി സ്വാഗത് രൺവീർചന്ദ്