പുതിയ ചീഫ് സെക്രട്ടറിയായി ഡോ. വി വേണു (ഡോ. വേണു വാസുദേവൻ) വിനെയും പുതിയ പൊലീസ് മേധാവിയായി ഷെയ്‌ക് ദർവേഷ് സാഹിബിനെയും ഇന്നുചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവിലെ ചീഫ് സെക്രട്ടറി വി പി ജോയിയും സംസ്ഥാന പൊലിസ് മേധാവി അനിൽകാന്തും ഈ മാസം 30ന് വിരമിക്കുന്നതോടെ രണ്ടുപേരും സ്ഥാനമേല്‍ക്കും.
ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാവും.