ആനക്കര ഗ്രാമപ്പഞ്ചായത്ത് കൃഷിഭവൻ, സ്റ്റേറ്റ് ഹോർട്ടിക്കൾച്ചർ മിഷൻ പദ്ധതിപ്രകാരമാണ് കൃഷി നടപ്പാക്കുന്നത്. യുവ കർഷകരായ അക്ബർ, റഷീദ്, ഷെമീർ എന്നിവരുടെ നേതൃത്വത്തിൽ മലമൽക്കാവിലെ ഒരു ഹെക്ടർ സ്ഥലത്താണ് പരിക്ഷണാർഥം ഡ്രാഗൺഫ്രൂട്ട് കൃഷി ഇറക്കുന്നത്.തൃത്താല മേഖലയിൽ ആദ്യമായാണ് കൃഷിഭവൻ ഇടപെടലിലൂടെ ഇത്രയേറെ സ്ഥലത്ത് വ്യാപകമായി ഡ്രാഗൺഫ്രൂട്ട് കൃഷിയിറക്കുന്നതെന്ന പ്രത്യേകതയും പദ്ധതിക്കുണ്ട്.