Spread the love
ദ്രൗപതി മുര്‍മു എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി

ദ്രൗപതി മുര്‍മു എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി. ഝാർഖണ്ഡ് മുൻ ഗവർണർ ദ്രൗപദി മുർമുവും യശ്വന്ത് സിൻഹയും തമ്മിലാവും മത്സരം. നിലവിൽ ജാർഖണ്ഡ് ഗവർണർ ആണ് ദ്രൗപതി മുർമു. രാഷ്ടപ്രതിയായാൽ രാജ്യത്തെ ആദ്യത്തെ ട്രൈബൽ രാഷ്ട്രപതിയാകും ഇവർ. ഒഡീഷയില്‍ നിന്നുള്ള ഗോത്ര വിഭാഗം നേതാവാണ്. രണ്ടായിരത്തില്‍ നവീന്‍ പട്നായിക് മന്ത്രിസഭയിലെ അംഗമായിരുന്നു. പശ്ചിമ ബംഗാളടക്കം കിഴക്കൻ സംസ്ഥാനങ്ങളില്‍ സ്വാധീനം നിലനിര്‍ത്താന്‍ തീരുമാനം ബിജെപിയെ സഹായിച്ചേക്കും. കഴിഞ്ഞ രാഷ്ട്രപതി തെരഞ്ഞെടുപ്പിലും ദ്രൗപദി മുര്‍മ്മുവിന്‍റെ പേര് പരിഗണനയിലുണ്ടായിരുന്നെങ്കിലും യുപിയില്‍ നിന്നൊരാളെ പരിഗണിക്കണമെന്ന തീരുമാനത്തില്‍ രാം നാഥ് കൊവിന്ദിന് നറുക്ക് വീഴുകയായിരുന്നു. പിന്നാക്ക വിഭാഗങ്ങളെ ഒപ്പം നിര്‍ത്താനുള്ള ശ്രമങ്ങളാണ് മോദി അധികാരത്തില്‍ വന്നത് മുതല്‍ കാണുന്നത്. ദ്രൗപദി മുര്‍മ്മുവിനെ നിശ്ചയിച്ചതിലൂടെ പട്ടിക ജാതി പട്ടി കവര്‍ഗ വിഭാഗങ്ങള്ക്കിടയിലെ ഉയരുന്ന സ്വാധീനം തുടരാന്‍ കഴിയുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.

Leave a Reply