നിരവധി ആരോഗ്യ ഗുണങ്ങളുള്ള സുഗന്ധവ്യജ്ഞനങ്ങളാണ് ഇഞ്ചിയും മഞ്ഞൾ. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍കുമിനിന് ആന്‍റി ഇന്‍ഫ്ലമേറ്ററി, ആന്‍റി ഓക്സിഡന്‍റ്, ആന്‍റി മൈക്രോബിയല്‍ ഗുണങ്ങളുണ്ട്. ആന്‍റി-ഇൻഫ്ലമേറ്ററി, ആന്‍റി ഓക്‌സിഡന്‍റ് ഗുണങ്ങള്‍ അടങ്ങിയതാണ് ഇഞ്ചിയും. ഇഞ്ചിയിലെ ജിഞ്ചറോളിനും ശക്തമായ ആന്റി ഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. അതിനാല്‍ തന്നെ ഇഞ്ചിയും മഞ്ഞളും ചേർത്ത വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇഞ്ചിയും മഞ്ഞളും ചേർത്ത വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
1. രോഗ പ്രതിരോധശേഷി
ആന്‍റി ഇന്‍ഫ്ലമേറ്ററി, ആന്‍റി ഓക്സിഡന്‍റ്, ആന്‍റി മൈക്രോബിയല്‍ ഗുണങ്ങളുള്ള ഇഞ്ചി- മഞ്ഞള്‍ വെള്ളം കുടിക്കുന്നത് തുമ്മല്‍, ജലദോഷം എന്നിവയെ തടയാനും രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.
2. ദഹനം
ദഹനക്കേട്, നെഞ്ചെരിച്ചില്‍, ഗ്യാസ് കെട്ടി വയര്‍ വീര്‍ത്തിരിക്കുക തുടങ്ങിയ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ് മഞ്ഞളും ഇഞ്ചിയുമിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത്.
3. ആര്‍ത്രൈറ്റിസ്
ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ മഞ്ഞള്‍- ഇഞ്ചി വെള്ളം കുടിക്കുന്നത് ആര്‍ത്രൈറ്റിസ് രോഗം മൂലമുള്ള ലക്ഷണങ്ങളെ കുറയ്ക്കാനും സഹായിക്കും.
4. വണ്ണം കുറയ്ക്കാന്‍
വണ്ണം കുറയ്ക്കാനും മഞ്ഞളും ഇഞ്ചിയും ഫലപ്രദമാണ്. കൊഴുപ്പ് കത്തിച്ചു കളയാന്‍ ഇവയ്ക്ക് കഴിവുണ്ട്. അതുവഴി വയര്‍ കുറയ്ക്കാനും സാധിക്കും. ഇതിനായി എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ മഞ്ഞള്‍- ഇഞ്ചി ചേര്‍ത്ത വെള്ളം കുടിക്കാം.
5. ചര്‍മ്മം
ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ മഞ്ഞള്‍- ഇഞ്ചി വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.