Spread the love

കോവിഡ് കാലം ലോകത്തെമ്പാടുമുള്ള സിനിമാ വ്യവസായത്തിന് വന്‍ തിരിച്ചടിയായിരുന്നെങ്കിലും ഒടിടി പ്ലാറ്റ്ഫോമുകള്‍ക്ക് ഇത് സുവര്‍ണകാലമാണ് എന്ന് വേണം പറയാന്‍. മലയാളത്തിലടക്കം ഒടിടി സാധ്യതകള്‍ കൂടുതല്‍ ഉപയോഗിച്ച വര്‍ഷമായിരുന്നു ഇത്. ജിത്തു ജോസഫിന്റെ ദൃശ്യം 2, ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ജോജി എന്നിവയാണ് മലയാള സിനിമയുടെ ഒടിടി വിപണനസാധ്യതകള്‍ ഉയര്‍ത്തിയ രണ്ട് ചിത്രങ്ങള്‍.

കോവിഡ് കാലത്ത് ഒരു പ്ലാറ്റ്ഫോമിലൂടെ ലോകത്തെമ്ബാടുമുള്ള മലയാളി പ്രേക്ഷകര്‍ക്കു മുന്നില്‍ ചിത്രങ്ങള്‍ എത്തി. ജോജി ഒടിടി റിലീസ് മുന്നില്‍ കണ്ട് നിര്‍മിച്ച ചിത്രമായിരുന്നുവെങ്കില്‍ ദൃശ്യം 2 ന്റെ ഡയറക്‌ട് ഒടിടി റിലീസ് പ്രഖ്യാപനം മലയാളി പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യണമെന്നായിരുന്നു ആരാധകരുടെ ആവശ്യം. എന്നാല്‍ ആമസോണ്‍ പ്രൈമില്‍ പുറത്തിറങ്ങിയതോടെ കൂടുതല്‍ പ്രേക്ഷകരിലേക്ക് സിനിമ എത്തുകയാണുണ്ടായത്.


ദൃശ്യം 2 ന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചതുമുതല്‍ ഉയര്‍ന്ന ചോദ്യമാണ് എത്ര തുകയ്ക്കാണ് ആമസോണ്‍ പ്രൈം സിനിമ സ്വന്തമാക്കിയത് എന്നത്. ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഇതേ ചര്‍ച്ച ട്വിറ്ററില്‍ സജീവമായിരിക്കുകയാണ്. . പുതുവര്‍ഷരാത്രിയിലാണ് ചിത്രത്തിന്‍റെ ടീസറിനൊപ്പം ഡയറക്റ്റ് ഒടിടി റിലീസും പ്രഖ്യാപിക്കപ്പെട്ടത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ലഭിച്ച തുകയെ കുറിച്ച്‌ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ഒടിടി റിലീസുകളെ കുറിച്ചുള്ള വാര്‍ത്തകളും വിവരങ്ങളും നല്‍കുന്ന ലെറ്റ്സ് ഒടിടി എന്ന വെബ്സൈറ്റാണ് ചര്‍‌ച്ച വീണ്ടും സജീവമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം Q and A സെഷനില്‍ ദൃശ്യം 2 ന് ലഭിച്ച തുക എത്രയെന്ന ചോദ്യത്തിനുള്ള മറുപടിയായാണ് ലെറ്റ്സ് ഒടിടിയുടെ മറുപടി. ഒരു മലയാള സിനിമയ്ക്ക് ഇതുവരെ ലഭിച്ച ഏറ്റവും ഉയര്‍ന്ന തുകയാണ് ദൃശ്യം 2 ന് ആമസോണ്‍ നല്‍കിയതെന്ന് മറുപടിയില്‍ പറയുന്നു.

Leave a Reply