മോഹന്‍ലാല്‍ ജീത്തു ജോസഫ് ചിത്രം ദൃശ്യം 2 ആദ്യ ഭാഗം പോലെ തന്നെ വന്‍ ഹിറ്റായി മാറി. ഇപോഴിതാ ജീത്തു ജോസഫിന്റെയും മോഹന്‍ലാലിന്റെയും ചില ക്യാരിക്കേച്ചറുകളാണ് ചര്‍ച്ചയാകുന്നത്. ജീത്തു ജോസഫ് തന്നെയാണ് സിനിമയുടെ പ്രമേയത്തെ സൂചിപ്പിക്കുന്ന ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്.
സിനിമയില്‍ ആദ്യ ഭാഗത്തും രണ്ടാം ഭാഗത്തുമൊക്കെ ചര്‍ച്ചയായതാണ് വരുണ്‍ പ്രഭാകറിന്റെ കൊലപാതകവും മൃതദേഹം എവിടെയാണ് കുഴിച്ചിട്ടത് എന്ന ചോദ്യവും. ഇകാര്യം സൂചിപ്പിച്ചിട്ടുള്ളതുതന്നെയാണ് കാരിക്കേച്ചര്‍. മോഹന്‍ലാലിന്റെയും ജീത്തു ജോസഫിന്റെയും ഫോട്ടോയുമുണ്ട്. ഷമീം ആര്‍ട്‌സ് അലനല്ലൂര്‍ വരച്ചിരിക്കുന്ന ക്യാരിക്കേച്ചറിന് വന്ന ഒരു കമന്റ് വരുണിന്റെ അസിഥികൂടം വേഷം ചോദിക്കുകയാണോയെന്നാണ് .
മോഹന്‍ലാല്‍, മീന, എസ്തര്‍, അന്‍സിബ, ആശാ ശരത്, സിദ്ധിഖ് എന്നിവര്‍ക്ക് പുറമെ രണ്ടാം ഭാഗത്തില്‍ മുരളി ഗോപിയും സിനിമയില്‍ ഒരു പ്രധാന കഥാപാത്രമായി എത്തിയിരുന്നു.വരുണ്‍ കൊലപാതക കേസിന്റെ അന്വേഷണം ദൃശ്യം 2വിലും തുടരുന്നുണ്ട്.