
വടക്കഞ്ചേരി അപകടത്തിൽ ടൂറിസ്റ്റ് ബസ് ഉടമയും അറസ്റ്റിൽ. കോട്ടയം സ്വദേശി അരുണിനെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. അപകടത്തിന് കാരണക്കാരനായ ഡ്രൈവർ ജോമോൻ കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ 19 തവണ വേഗപരിധി ലംഘിച്ച് വാഹനം ഓടിച്ചു എന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ഇതേത്തുടർന്ന് ജോമോനെതിരെ നരഹത്യക്കുറ്റം ചുമത്തിയതിനൊപ്പം ബസുടമ അരുണിനെ പ്രേരണാകുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. മുൻപിലുണ്ടായിരുന്ന കെഎസ്ആര്‍ടിസി ബസ് വേഗം കുറച്ചത് കൊണ്ടാണ് ബസ് വെട്ടിക്കേണ്ടി വന്നതെന്ന് ജോമോൻ പൊലീസിനോട് വിശദീകരിച്ചു. ഡ്രൈവർ മദ്യപിച്ചിരുന്നോ എന്നറിയാൻ രക്തസാപിൾ കാക്കനാട്ടെ ലാബിലേക്കയച്ചിട്ടുണ്ട്.സംഭവത്തിൽ മോട്ടോർ വാഹന വകുപ്പും വിശദ പരിശോധന ആരംഭിച്ചു.