റിയാദ്: സൗദി അറേബ്യയിലെ ജിസാന്‍ വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം. യാത്രക്കാരുള്‍പ്പെടെ 10 പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്‍ച വൈകുന്നേരം നിരവധി യാത്രക്കാരുണ്ടായിരുന്ന സമയത്താണ് ആക്രമണം നടന്നത്. ആറ് യാത്രക്കാര്‍ക്കും നാല് ജീവനക്കാര്‍ക്കും പരിക്കുകളേറ്റിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. വിമാനത്താവളത്തിലെ ജീവനക്കാരായ ഒരു സൗദി സ്വദേശിക്കും മൂന്ന് ബംഗ്ലാദേശുകാര്‍ക്കും ഒരു സുഡാന്‍ സ്വദേശിക്കുമാണ് പരിക്കേറ്റത്.
സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച രണ്ട് ഡ്രോണുകൾ യെമനില്‍ നിന്ന് ആക്രമണം നടത്താന്‍ ലക്ഷ്യമിട്ടെത്തിയത്. രണ്ട് ഡ്രോണുകളും സൗദി വ്യോമ സേന തര്‍ത്തുവെങ്കിലും ഇവയുടെ അവശിഷ്‍ടങ്ങള്‍ വിമാനത്താവളത്തില്‍ പതിക്കുകയായിരുന്നു. വ്യാഴാഴ്‍ച അബഹ അന്താരാഷ്‍ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റിരുന്നു. സൗദി സേന ഡ്രോണുകൾ തകര്‍ത്തെങ്കിലും അവശിഷ്‍ടങ്ങള്‍ വിമാനത്താവളത്തില്‍ പതിക്കുകയായിരുന്നു.