Spread the love
ജയിലിനുള്ളില്‍ ഡ്രോണ്‍ സംവിധാനം വരുന്നു.

സംസ്ഥാനത്തെ ജയിലുകളില്‍ തടവുപുള്ളികളെ നിരീക്ഷിക്കാന്‍ ഡ്രോണുകള്‍. ജയിലുകള്‍ക്കകത്തെ സിസിടിവി ക്യാമറകള്‍ കാര്യക്ഷമമല്ലാത്തതിനെ തുടര്‍ന്നാണ് ഡ്രോണ്‍ സംവിധാനം ഏര്‍പ്പെടുത്തുന്നത്. സുരക്ഷയുടെ ഭാഗമായി കൂടിയാണ് ഡ്രോണ്‍ നിരീക്ഷണം ഏര്‍പ്പെടുത്തുന്നത്. ആദ്യഘട്ടത്തില്‍ പൂജപ്പുര, വിയ്യൂര്‍, കണ്ണൂര്‍, എന്നീ സെന്‍ട്രല്‍ ജയിലുകളിലും, അതീവ സുരക്ഷാ ജയിലുകളായ, ചീമേനി, നെട്ടുകല്‍ത്തേരി എന്നിവിടങ്ങളിലുമാകും പദ്ധതി നടപ്പാക്കുക. ജയിലിനുള്ളിലേക്ക് പ്രവേശിക്കുന്നവരെ പരിശോധിക്കാന്‍ ബോഡി സ്‌കാനര്‍ ഉപയോഗിക്കാനും പദ്ധതിയുണ്ട്. പരോള്‍ കഴിഞ്ഞ് മടങ്ങുന്നവരില്‍ പലരും കഞ്ചാവുള്‍പ്പെടെയുള്ള ലഹരി വസ്തുക്കൾ കൊണ്ടുവരുന്നത് തടയാനാണിത്. ജയിലിനുള്ളില്‍ തടവുപുള്ളികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം തടയാന്‍ ജയിലുകള്‍ക്ക് കീഴില്‍ ഇന്റലിജന്‍സ് സംവിധാനം ഏര്‍പ്പെടുത്താനും പദ്ധതിയുണ്ട്.

Leave a Reply