
തിരുവനന്തപുരം ജില്ലയിലെ പാലോട് മങ്കയം പ്രദേശത്ത് മലവെള്ളപ്പാച്ചില്‍. മൂന്ന് കുടുംബങ്ങളില്‍ നിന്നുള്ള പത്ത് പേർ ഒഴുക്കിൽപ്പെട്ടു. ഇതില്‍ എട്ടുപേരെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. ഒഴുക്കിൽ സ്ത്രീയും കുഞ്ഞും അപകടത്തിൽപ്പെട്ടതായി സംശയിച്ചിരുന്നു. കാണാതായ സ്ത്രീയ്ക്കും കുഞ്ഞിനുമായി തെരച്ചില്‍ തുടരുന്നതിനിടയിൽ 6 വയസുള്ള നസ്രിയ ഫാത്തിമ എന്ന കുഞ്ഞിനെ കിട്ടി, എന്നാൽ ജീവൻ രക്ഷിക്കാനായില്ല. നസ്റിയക്കൊപ്പം മലവെള്ളപ്പാച്ചിൽ കാണാതായ ഷാനിയ്ക്കായി (33 വയസ്സ്) തെരച്ചിൽ തുടരുകയാണ്. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.
മങ്കയം ആറിലെ വാഴത്തോപ്പ് കുളിക്കടവില്‍ കുളിക്കാനിറങ്ങിയവരാണ് ഒഴുക്കില്‍പ്പെട്ടത്. നെടുമങ്ങാട് നിന്നും പാലോടുള്ള റിസോര്‍ട്ടിലേക്ക് വിനോദ സഞ്ചാരത്തിനെത്തിയവരാണ് ഇവർ.