
സ്കൂളുകളുമായി ബന്ധമില്ലാത്തവർ സ്കൂളുകളിൽ പ്രവേശിക്കരുത്.
ലഹരി നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി സ്കൂളുകൾ കേന്ദ്രീകരിച്ച് പോലീസ്, എക്സൈസസ് പരിശോധന ശക്തമാക്കണമെന്ന് തദ്ദേശസ്വയംഭരണ- എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. സ്കൂളുകളുമായി ബന്ധമില്ലാത്തവർ സ്കൂളുകളിൽ പ്രവേശിക്കരുത്. ജില്ലാ കലകടറുടെ ചേംമ്പറിൽ ചേർന്ന ജില്ലാതല ലഹരി വിരുദ്ധ സമിതി അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി .
ഒക്ടോബർ 16ന് സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ വാർഡ് തല ജനജാഗ്രത സദസ്സിൽ എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളിക്കാൻ തദ്ദേശസ്വയംഭരണ അധ്യക്ഷൻമാർക്ക് മന്ത്രി നിർദേശം നൽകി.
എല്ലാ സ്കൂളുകളിലും രക്ഷിതാക്കൾക്കായി ബോധവത്കരണ യോഗങ്ങൾ 22 ന് നടക്കും. ഇതുവരെ രക്ഷിതാക്കൾക്കായി ബോധവത്കരണ യോഗം
നടത്താത്ത സ്കൂളുകളിലാണ് 22 ന് യോഗം നടത്തുന്നത്. സ്കൂളുകളുടെ പരിസരത്തുള്ള കടകളിൽ നിരീക്ഷണവും പരിശോധനയും ശക്തമാക്കാനും യോഗത്തിൽ മന്ത്രി നിർദേശം നൽകി.