കേരളത്തിലെ ജയിലുകളിൽ രാസ ലഹരി സുലഭമാണെന്ന് ബ്രൌൺഷുഗർ കടത്തിയ കേസിൽ 10 വർഷം ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ പ്രതിയുടെ വെളിപ്പെടുത്തല്‍. തടവുപുള്ളികളാണ് ജയിൽ ഭരിക്കുന്നതെന്നും ഉദ്യോഗസ്ഥർ എല്ലാ ഒത്താശയും ചെയ്ത് തരാറുണ്ടെന്നുമാണ് തലശ്ശേരി സ്വദേശി കക്കൻ നൗഷാദ് ഏഷ്യാനെറ്റ് ന്യൂസിന്‍റെ റോവിംഗ് റിപ്പോർട്ടറോട് വെളിപ്പെടുത്തിയത്. കേരളത്തിലെ മൂന്ന് സെന്‍ട്രല്‍ ജയിലുകളിലും മയക്കുമരുന്ന് സുലഭമാണ്. നാട്ടുകാരേയും പേടിക്കണ്ട, ഉദ്യോഗസ്ഥരേയും. ഉദ്യോഗസ്ഥരുള്ളത് ഒപ്പിടാന്‍ വേണ്ടി മാത്രമാണ്. എക്സൈസുമായി അഡ്ജെസ്ന്‍റ്മെന്‍റുണ്ട്. എംഡിഎംഎ ഉപയോഗിക്കുന്ന നൂറുകണക്കിന് കുട്ടികളുണ്ട്. എക്സൈസ് ഉദ്യോഗസ്ഥരുമായി ധാരണയിലെത്തിയാണ് മിക്കയിടത്തും ലഹരിക്കച്ചവടമെന്നും നൌഷാദ് പറയുന്നു.