Spread the love
തിരുവനന്തപുരത്തെ റിസോർട്ടിൽ ലഹരിപ്പാർട്ടി

എക്സൈസ് റെയ്ഡിൽ വിഴിഞ്ഞത്തെ റിസോർട്ടിൽ നിന്നും എംഡിഎംഎ അടക്കമുള്ള മയക്കുമരുന്നുകളും ഹാഷിഷ് ഓയിലും പിടിച്ചെടുത്തു. വിഴിഞ്ഞം കാരക്കാട് റിസോർട്ടിലാണ് പാർട്ടി നടന്നത്. ‘നിർവാണ മ്യൂസിക് ഫെസ്റ്റിവൽ’ എന്ന സംഘമാണ് പാർട്ടി സംഘടിപ്പിച്ചത്. ആര്യനാട് സ്വദേശി അക്ഷയ് മോഹനാണ് ഡി. ജെ പാർട്ടി സംഘടിപ്പിച്ചത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന കണ്ണാന്തുറ സ്വദേശി പീറ്റർ ഷാനും പിടിയിലായി. സ്ത്രീകൾ ഉൾപ്പെടെ 50 പേർ ശനിയാഴ്ചത്തെ പാർട്ടിയിൽ പങ്കെടുത്തുവെന്നാണ് റിപ്പോർട്ട്. പാർട്ടിയിൽ പങ്കെടുത്തവരെല്ലാം ലഹരിമരുന്നുകൾ ഉപയോഗിച്ചുവെന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. ബെംഗളൂരുവിൽ നിന്ന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് റിസോർട്ടിൽ റെയ്ഡ് നടത്തിയത്.

Leave a Reply