Spread the love

കോതമംഗലം : നെല്ലിക്കുഴി മേഖലയിൽ ലഹരി മാഫിയ വിളയാട്ടം രൂക്ഷമാകുന്നതായി പരാതി. അതിഥിത്തൊഴിലാളി കേന്ദ്രങ്ങളിലും കോളജ് പരിസരങ്ങൾ കേന്ദ്രീകരിച്ചും ലഹരി ഉപയോഗവും വിപണനവും തകൃതിയാണ്. ഇതിനിടെ ഉപയോക്താക്കളും വിൽപനക്കാരും തമ്മിലുള്ള തർക്കങ്ങളും ഏറ്റുമുട്ടലും വർധിക്കുന്നു.

കഴിഞ്ഞ ദിവസം നെല്ലിക്കുഴി ഹൈസ്കൂളിനു സമീപം അതിഥിത്തൊഴിലാളികളെ ലഹരിമരുന്ന് മാഫിയ സംഘം മർദിക്കുന്നത് ചോദ്യംചെയ്ത നാട്ടുകാർക്കെതിരെ ഇവർ തിരിഞ്ഞു. നാട്ടുകാരെ കയ്യേറ്റം ചെയ്യുന്നത് തടയാനെത്തിയ ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റ് അജ്മലിനു കത്തിക്കുത്തേറ്റു. 3 പേർക്കെതിരെ കേസെടുത്തെങ്കിലും പ്രതികൾ പിടിയിലായിട്ടില്ല.

നെല്ലിക്കുഴി കവല, 314, ചിറപ്പടി, സ്കൂൾ പരിസരം, കോളജ് പരിസരം എന്നിവിടങ്ങളിൽ ലഹരി വിൽപന സംഘങ്ങൾ തമ്പടിക്കുന്നുണ്ട്. അതിഥിത്തൊഴിലാളി ക്യാംപുകളിലും ഹോസ്റ്റലുകൾ കേന്ദ്രീകരിച്ചും ലഹരിമരുന്ന് വിൽപനയും ഉപയോഗവും വ്യാപകമാണ്. ലഹരി മാഫിയ സംഘങ്ങളെ അമർച്ച ചെയ്യാൻ എക്സൈസ്–പൊലീസ് സംയുക്ത പരിശോധനയാണു നാട്ടുകാരുടെ ആവശ്യം.

Leave a Reply