സംസ്ഥാനത്ത് ഇന്നും വരണ്ട കാലാവസ്ഥ തുടരും. ആറ് ജില്ലകളില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് കാലാവസ്ഥ നീരിക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഈ ജില്ലകളിൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കും. ഉച്ചസമയത്ത് പുറം ജോലികൾക്കുള്ള വിലക്ക് തുടരുകയാണ്. ചൊവ്വാഴ്ചയോടെ വേനൽമഴ കിട്ടിയേക്കും. മാർച്ച് അവസാനത്തോടെ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്.