ദുബായ് :ദുബായിൽ കുട്ടികൾക്കായുള്ള വാക്സിൻ രജിസ്ട്രേഷൻ തുടങ്ങി.12നും 15നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ വാക്സിൻ എടുക്കാനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. രക്ഷിതാക്കൾക്ക് ദുബായ് ഹെൽത്ത് അതോറിറ്റി ആപ്പ് (ഡിഎച്ച്എ) വഴി ബുക്ക് ചെയ്യാം.

ലാത്തിഫ വിമൻ ആൻഡ് ചിൽഡ്രൻ ഹോസ്പിറ്റൽ,ഹത്ത ഹോസ്പിറ്റൽ, ബർഷ, അൽ മിസ്ഹർ, സബീൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, ജലീല ചിൽഡ്രൻസ് സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ എന്നിവ കുട്ടികൾക്കായുള്ള വാക്സിംഗ് കേന്ദ്രങ്ങൾ ആയിരിക്കും. വയോധികരും, ആരോഗ്യപ്രശ്നങ്ങൾ മൂലം വാക്‌സീൻ സ്വീകരിക്കാൻ കഴിയാത്തവരുമുഉള്ള വീടുകളിലെ കുട്ടികൾക്ക് മുൻഗണന നൽകുമെന്ന് ഡിഎച്ച്എ ചീഫ് എക്സിക്യൂട്ടീവ്(ക്ലിനിക്കൽ സപ്പോർട്ട് സർവീസ് )ഡോ. ഫരീദ അൽ ഖാജ അറിയിച്ചു.