Spread the love
നന്നായി പഠിച്ചാല്‍ ഗോള്‍ഡന്‍ വിസ

12ാം ക്ലാസില്‍ മികച്ച വിജയം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് വാഗ്ദാനവുമായി ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം. ഉന്നത വിജയം നേടുന്ന സ്വദേശി വിദ്യാര്‍ഥികള്‍ക്ക് പത്യേക സ്‌കോളര്‍ഷിപ്പും പ്രവാസികളുടെ മക്കള്‍ക്ക് പത്തു വര്‍ഷ ഗോള്‍ഡന്‍ വിസയുമാണ് നല്‍കുക. ഗോള്‍ഡന്‍ വിസ ലഭിക്കുന്ന കുട്ടികളുടെ കുടുംബത്തിനും ആനുകൂല്യം ലഭിക്കുമെന്നും ശൈഖ് ഹംദാന്‍ അറിയിച്ചു.

മികച്ച പരീക്ഷാഫലം സ്വന്തമാക്കിയ അബുദാബി സ്‌കൂളിലെ 49 വിദ്യാർത്ഥികൾ യുഎഇ ഗോൾഡൻ വിസയ്ക്ക് അർഹരായിരിക്കുകയാണ്. കേരള സിലബസ് പിന്തുടരുന്ന ഇന്ത്യൻ സ്‌കൂളിലെ വിദ്യാർത്ഥികളാണ് ഈ നേട്ടം സ്വന്തമാക്കിയതെന്നുള്ളത് സംസ്ഥാനത്തെ സംബന്ധിച്ചും അഭിമാന മുഹൂർത്തമാണ് സമ്മാനിക്കുന്നത്. ഹയർ സെക്കൻഡറി പരീക്ഷയിൽ 100 ശതമാനം വിജയം നേടിയ പെൺകുട്ടികൾക്കാണ് ഗോൾഡൻ വിസ നേടുവാനുള്ള യോഗ്യത ലഭിച്ചത്. അബുദാബി മോഡൽ സ്കൂളിലെ 49 വിദ്യാർത്ഥികൾക്കാണ് യുഎഇ ഗോൾഡൻ വിസ നേടാനുള്ള യോഗ്യത കരസ്ഥമാക്കിയത്. ഇവിടെ പഠിച്ച 107 കുട്ടികളും വിജയിച്ച് ഉപരിപഠനത്തിന് അർഹരായെന്നും തൻ്റെ ഈ വിദ്യാർത്ഥികളിൽ 49 പേർക്ക് യുഎഇ ഗോൾഡൻ വിസ ലഭിക്കാൻ അർഹതയുണ്ടെന്ന് അറിയുന്നതിൽ സന്തോഷവും അഭിമാനവുമണ്ടെന്നും സ്കൂൾ പ്രിൻസിപ്പാൾ വ്യക്തമാക്കി.

Leave a Reply