ആർടിപിസിആർ പരിശോധന സമയ പരിധി 6 മണിക്കൂറാക്കി ഉയർത്തി ദുബായ്.
ദുബായ് : ഇന്ത്യയിൽ നിന്നു ദുബായിൽ എത്താൻ വിമാനത്താവളങ്ങളിൽ നടത്തുന്ന ആർടിപിസിആർ പരിശോധന സമയ പരിധി 6 മണിക്കൂറാക്കി. നേരത്തേ ഇതു 4 മണിക്കൂറായിരുന്നു. യാത്രയ്ക്ക് 48 മണിക്കൂറിനിടെയുള്ള പിസിആർ പരിശോധനാ നെഗറ്റീവ് ഫലം, ട്രാൻസിറ്റ് യാത്രക്കാർക്ക് 72 മണിക്കൂർ സമയപരിധിയിലുള്ള പരിശോധനാ ഫലം തുടങ്ങിയ നിർദേശങ്ങളിൽ മാറ്റമില്ല.
അതിനിടെ, അബുദാബി 70 രാജ്യങ്ങൾക്ക് വീസ ഓൺ അറൈവൽ പ്രഖ്യാപിച്ചു. യുഎസ് വിസിറ്റർ വീസ, ഗ്രീൻ കാർഡ്, യുകെ, 6 മാസം കാലാവധിയുള്ള യൂറോപ്യൻ റസിഡൻസി എന്നിവയുമായെത്തുന്ന ഇന്ത്യക്കാർക്കും അർഹതയുണ്ടെന്ന് ഇത്തിഹാദ് എയർവേയ്സ് അറിയിച്ചു. 100 ദിർഹത്തിന് (ഏകദേശം 2000 രൂപ) 14 ദിവസത്തെ വീസ ലഭിക്കും. 250 ദിർഹത്തിന് (ഏകദേശം 5,000 രൂപ) 14 ദിവസത്തേക്കു കൂടി നീട്ടാം.പുതിയ നിർദേശം ഇന്നലെ പ്രാബല്യത്തിൽ വന്നതായി ദുബായ് വിമാനത്താവള അധികൃതർ അറിയിച്ചു.