Spread the love


ഖത്തർ വഴിയുള്ള ദുബായ് യാത്ര; പ്രതീക്ഷയോടെ പ്രവാസികൾ.


ദുബായ് : ഖത്തർ വഴിയുള്ള യാത്രയ്ക്ക് വഴി തുറന്നത്,ദുബായിലെത്താൻ കാത്തിരിക്കുന്നവർക്ക് പ്രതീക്ഷയായ്.ദുബായിലേക്കുള്ള 13പേർ ഇന്ന് രാത്രിയുള്ള വിമാനത്തിൽ കോഴിക്കോട്ടു നിന്ന് ഖത്തറിലെത്തും.അവിടെ ക്വാറന്റിനുള്ള ഹോട്ടൽ ബുക്കിംഗ് നടത്തി,ഖത്തറിലെ ഇഹ്തെറാസ് മൊബൈൽ ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്ത ശേഷമാണ് യാത്ര. രണ്ട് ഡോസ് വാക്‌സീനും സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവർക്കാണ് യാത്ര അനുമതി ലഭിക്കുക.
ഖത്തറിൽ നിർത്തലാക്കിയിരുന്ന ഓൺലൈൻ അറൈവൽ വീസയും പുനരാരംഭിച്ചിട്ടുണ്ട്. റിട്ടേൺ ടിക്കറ്റ് ബുക്ക്‌ ചെയ്യണമെന്നാണ് നിർദ്ദേശമെങ്കിലും ദുബായി ടിക്കറ്റും തമാസ വീസയും കാണിക്കുന്നവർക്ക് യാത്രാനുമതി ലഭിക്കുന്നുണ്ടെന്ന് ട്രാവൽ ഏജൻസികൾ അറിയിച്ചു. ക്വാറന്റീൻ ഉൾപ്പെടെ ഒരാൾക്ക് ഒന്നേകാൽ ലക്ഷത്തോളം രൂപ ചെലവാകും.2 വാക്സീനും ലഭിച്ച പ്രവാസികൾ കുറവായതിനാൽ 26ന് ശേഷമാണ് കൂടുതൽ ബുക്കിങ്ങുകൾ ഉള്ളത്.ഏപ്രിൽ 24 മുതലാണ് ഇന്ത്യക്കാർക്ക് യുഎഇ യാത്രാ വിലക്ക് ഏർപ്പെടുത്തിയത്. ഇതോടെ ബഹ്റൈൻ, സൗദി എന്നിവിടങ്ങളിലൂടെ ദുബായിലേക്ക് എത്തിയ പ്രവാസികളുമുണ്ട്.

Leave a Reply