Spread the love

പ്രേക്ഷകരെ സംബന്ധിച്ച് താൻ പ്രിവിലേജുകളില്‍ നിന്നുമാണ് വരുന്നതെന്ന് അറിയാമെന്ന് നടൻ ദുൽഖർ സൽമാൻ. പ്രിവിലേജിനെക്കുറിച്ച് പറഞ്ഞ് മമ്മൂട്ടി കളിയാക്കാറുണ്ടെന്നും ദുല്‍ഖര്‍ പറഞ്ഞു. പെങ്ങളുടെ കല്യാണത്തിന് പണമുണ്ടാക്കേണ്ടതില്ലെന്നും അതുകൊണ്ട് മോശം സിനിമകൾ ചെയ്താൽ പറയാൻ കാരണങ്ങൾ ഇല്ലെന്നും നടൻ കൂട്ടിച്ചേർത്തു.

‘എന്റെ വാപ്പിച്ചിയും ഉമ്മയും നല്‍കിയിരിക്കുന്ന സുരക്ഷിത്വതവും പിന്തുണയും കാരണം എനിക്ക് ധൈര്യമായി തീരുമാനങ്ങളെടുക്കാന്‍ സാധിക്കും. എപ്പോഴും നല്ല സിനിമകള്‍ ചെയ്യാനുള്ള ധൈര്യമുണ്ട്. വാപ്പച്ചി എപ്പോഴും എന്നെ കളിയാക്കും. നിനക്ക് പെങ്ങളുടെ കല്യാണത്തിനോ വീടു വെക്കാനോ പണമുണ്ടാക്കേണ്ടതില്ല. എനിക്ക് അതൊക്കെ ഉണ്ടായിരുന്നു. അതിനാല്‍ ചില മോശം സിനിമകളൊക്കെ ചെയ്യേണ്ടി വന്നിട്ടുണ്ട്. നിനക്ക് ആ എക്‌സ്‌ക്യൂസ് പറയാനില്ല എന്ന്…ശരിയാണ് എനിക്ക് അത്തരം എക്‌സ്‌ക്യൂസുകളൊന്നും പറയാനില്ല. മോശം സിനിമ ചെയ്താല്‍ എന്ത് ന്യായീകരണം പറയും? പ്രേക്ഷകരെ സംബന്ധിച്ച് ഞാന്‍ പ്രിവിലേജുകളില്‍ നിന്നുമാണ് വരുന്നത്. നല്ല സിനിമകളെ പിന്തുടര്‍ന്നാല്‍ നല്ല സിനിമ നമ്മളെ തേടി വരാന്‍ തുടങ്ങും. എന്റെ യാത്ര എനിക്ക് ഒരുപാടിഷ്ടമാണ്. അനുഗ്രഹീതനായിട്ടാണ് തോന്നുന്നത്. ഒരു സിനിമ തമിഴിലാണെങ്കില്‍ അടുത്തത് തെലുങ്കിലാകും. അടുത്തത് മലയാളത്തിലാകും അതിനാല്‍ എന്റെ ജീവിതം അത്രയും റിച്ച് ആയിരിക്കും’, ദുൽഖർ പറഞ്ഞു

Leave a Reply