Spread the love

ഛായാഗ്രാഹകൻ നിമിഷ് രവിക്ക് ആഡംബര വാച്ച് സമ്മാനിച്ച് നടൻ ദുൽഖർ സൽമാൻ. ഏറെ നാളത്തെ ഇടവേളയ്ക്കും കിംഗ് ഓഫ് കൊത്തയുടെ വലിയ പരാജയത്തിനും ശേഷം ദുൽഖറിന് മികച്ച തിരിച്ചുവരവ് നൽകിയ ചിത്രമായിരുന്നു വെങ്കി അറ്റ്‌ലൂരിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം ലക്കി ഭാസ്കറിന്റെ വിജയത്തോട് അനുബന്ധിച്ചാണ് ഛായാഗ്രാഹകൻ നിമിഷ് രവിക്ക് ലക്ഷങ്ങൾ വിലയുള്ള വാച്ച് സമ്മാനമായി നൽകിയിരിക്കുന്നത്.

കാർട്ടിയർ കമ്പനിയുടെ വാച്ചാണ് നിമിഷ് രവിക്കു സമ്മാനമായി നൽകിയത്. വാച്ചിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് എക്കാലവും തന്റെ ഹൃദയത്തോട് ചേർന്നിരിക്കുന്ന സമ്മാനത്തിന് ദുൽഖറിനോട് നന്ദിയുണ്ടെന്ന് നിമിഷ് രവി കുറിച്ചു.

‘ചില കാര്യങ്ങൾ നമുക്ക് ഒരുപാട് സ്പെഷ്യലായിരിക്കും, പ്രത്യേകിച്ചും അതിനൊരു മനോഹരമായ ഓർമകളുണ്ടെങ്കിൽ. അതുപോലെയാണ് ദുൽഖർ സൽമാൻ സമ്മാനമായി നൽകിയ ഈ വാച്ചും. ഞാനിതു കാണുമ്പോഴെല്ലാം, കിങ് ഓഫ് കൊത്ത സിനിമയെക്കുറിച്ച് ഓർക്കും. ഞങ്ങളുടെ ജീവിതത്തിലെ ഒരു മോശം അവസ്ഥയിലൂടെയായിരുന്നു പോയിക്കൊണ്ടിരുന്നത്. അവിടെ നിന്ന് ഞങ്ങളുടെ കഠിനാധ്വാനവും കൂട്ടപ്രയത്‌നത്തിലൂടെയും ഒരു സിനിമയിലേക്ക് എത്തി, അത് ഒടുവിൽ ഞങ്ങളുടെ ഏറ്റവും അവിസ്മരണീയമായ ചിത്രമായി മാറി. അതിനാൽ, ഈ മനോഹരമായ വാച്ചിലേക്ക് നോക്കുമ്പോഴെല്ലാം, വെളിച്ചവും ഒരുപാട് പ്രതീക്ഷകളുമാകും ഞാന്‍ നോക്കി കാണുക. നന്ദി ദുൽഖർ, ഈ സമ്മാനം ഞാൻ എപ്പോഴും ഹൃദയത്തോട് ചേർത്തു പിടിക്കും’ നിമിഷ് രവി പറഞ്ഞു.

Leave a Reply