Spread the love

മലയാളത്തിന്റെ പ്രിയ കലാകാരനാണ് നടൻ മമ്മൂട്ടി. കാലങ്ങളായുള്ള തന്റെ അഭിനയ ജീവിതത്തിൽ അദ്ദേഹം മലയാളികൾക്ക് സമ്മാനിച്ചത് എന്നും ഓർത്തുവയ്ക്കാനുള്ള പുതുമയാർന്ന കഥാപാത്രങ്ങളാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇന്നും അതിന് യാതൊരു വിധ കോട്ടവും തട്ടാതെ മലയാളികളുടെ ‘മമ്മൂക്ക’ മുന്നോട്ടു പോവുകയും ചെയ്യുന്നുണ്ട്. മമ്മൂട്ടിയെ പോലെ തന്നെ അദ്ദേഹത്തിന്റെ ഭാര്യ സുൽഫത്തും മലയാളികൾക്ക് പ്രിയങ്കരിയാണ്. ഇന്നിതാ ഇരുവരും തങ്ങളുടെ വിവാഹ വാർഷികം ആഘോഷിക്കുകയാണ്.

നിരവധി പേരാണ് രാവിലെ മുതൽ പ്രിയ താരങ്ങൾക്ക് ആശംസകൾ അറിയിച്ചു കൊണ്ട് രം​ഗത്ത് എത്തിയത്. ഈ അവസരത്തിൽ തന്റെ മാതാപിതാക്കൾക്ക് ആശംസ അറിയിച്ചിരിക്കുകയാണ് ദുൽഖർ സൽമാൻ. മമ്മൂട്ടിയും സുൽഫത്തും ഒന്നിച്ചുള്ള ഫോട്ടോയ്ക്ക് ഒപ്പം ‘ഉമ്മയ്ക്കും പായ്ക്കും സന്തോഷകരമായ വിവാഹ വാർഷിക ആശംസകൾ. ഞങ്ങളുടെ ഹൃദയങ്ങളിൽ ഉൾക്കൊള്ളാൻ കഴിയുന്നതിലും അധികം നിങ്ങളെ രണ്ടുപേരെയും സ്നേഹിക്കുന്നു’, എന്നാണ് ദുൽഖർ കുറിച്ചത്. പിന്നാലെ നിരവധി പേരാണ് പ്രിയ താരങ്ങള്‍ക്ക് ആശംസകള്‍ അറിയിച്ചു കൊണ്ട് രംഗത്ത് എത്തിയത്.

1979മെയ് ആറിന് ആയിരുന്നു മമ്മൂട്ടിയും സുല്‍ഫത്തും വിവാഹിതരായത്. 1982ല്‍ ഇരുവര്‍ക്കും ആദ്യ കുഞ്ഞ് ജനിച്ചു. സുറുമി എന്നാണ് മകളുടെ പേര്. 1986ല്‍ മകന്‍ ദുല്‍ഖർ സൽമാനെയും ഇരുവരും വരവേറ്റു. മകൾ ബിസിനസുമായി മുന്നോട്ട് പോകുമ്പോൾ സിനിമയിൽ സജീവമായി തുടരുകയാണ് ദുൽഖർ സൽമാൻ.

Leave a Reply