സോഷ്യല്‍ മീഡിയയിലൂടെ താരങ്ങളെ അധിക്ഷേപിക്കുന്നത് പതിവ് കാഴ്ചയാണ്. മിക്കപ്പോഴും നടിമാരായിരിക്കും ഇത്തരം സെെബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാവുക. ചിലര്‍ ഇത്തരം അധിക്ഷേപങ്ങളെ അവഗണിക്കുമ്ബോള്‍ മറ്റുചിലര്‍ ചുട്ടമറുപടി നല്‍കാന്‍ തയ്യാറാകുകയും ചെയ്യും. തന്നെ പരിഹസിക്കാന്‍ ശ്രമിച്ച യുവാവിന് ചുട്ടമറുപടി നല്‍കിയിരിക്കുകയാണ് നടി ദുര്‍ഗ കൃഷ്ണ. ദുര്‍ഗ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയ്ക്കാണ് യുവാവ് മോശം കമന്റ് ഇട്ടത്. ‘ആ ദുര്‍ഗചേച്ചി, ഒന്നു പോടി വല്ല പണിക്കും പോടി’ എന്നായിരുന്നു യുവാവിന്റെ കമന്റ്. ഇതേത്തുടര്‍ന്ന് ഈ കമന്റിന്റെ സ്ക്രീന്‍ ഷോട്ട് അടക്കം പങ്കുവച്ചു കൊണ്ടായിരുന്നു ദുര്‍ഗ മറുപടി നല്‍കിയത്.
തുടര്‍ന്ന് തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ദുര്‍ഗ ഈ മറുപടി വീഡിയോ പോസ്റ്റ് ചെയ്യുകയും, ‘നിന്റെ വീട്ടിലാരെങ്കിലും കൊണ്ടു വച്ചിട്ടുണ്ടോ അവിടെ പണി’ എന്ന മറുപടിയും നല്കിയിരുന്നു. ഇതോടെ ദുര്‍ഗയുടെ മറുപടി വീഡിയോ വെെറലായി മാറുകയും ചെയ്തു.
അതേസമയം ദുര്‍ഗ കൃഷ്ണ വിമാനം എന്ന ചിത്രത്തിലൂടെയാണ് സിനിമ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. പിന്നീട് പ്രേതം 2, ലവ് ആക്ഷന്‍ ഡ്രാമ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ദുര്‍ഗയുടെ ഫോട്ടോഷൂട്ടും കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറിയിരുന്നു. നാടന്‍ വേഷത്തില്‍ നിന്നും മോഡേണിലേക്കുള്ള മേക്കോവറായിരുന്നു വെെറലാകാന്‍ കാരണം.