മലയാളികളുടെ പ്രിയ താരം ദുര്‍ഗ്ഗ കൃഷ്ണ വിവാഹ വാര്‍ത്ത പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. വിവാഹ തീയതിയാണ് താരം പുറത്തുവിട്ടത്. ഏപ്രില്‍ അഞ്ചിനാണ് വിവാഹമെന്നാണ് താരം ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. ‘സേവ് ദി ഡേറ്റ്’ ചിത്രങ്ങളും ദുര്‍ഗ്ഗ പങ്കുവച്ചിട്ടുണ്ട്. താനും നിര്‍മ്മാതാവായ അര്‍ജുനും പ്രണയത്തിലാണെന്ന് നേരത്തെ ദുര്‍ഗ്ഗ വ്യക്തമാക്കിയിരുന്നു.
അര്‍ജുന്‍ രവീന്ദ്രന്‍ എന്നാണ് ആളുടെ പേരെന്നും കഴിഞ്ഞ നാലു വര്‍ഷങ്ങളായി തങ്ങള്‍ പ്രണയത്തിലാണെന്നും ഇന്‍സ്റ്റഗ്രാം ലൈവിനിടെ ആരാധകരുടെ ചോദ്യത്തിന് ദുര്‍ഗ്ഗ മറുപടി നല്‍കുകയായിരുന്നു. അഭിനേതാവ് മാത്രമല്ല മികച്ച ഒരു നര്‍ത്തകി കൂടിയാണ് ദുര്‍ഗ. ക്ലാസിക്കല്‍ ഡാന്‍സര്‍ കൂടിയായ ദുര്‍ഗ വിമാനം എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് പ്രേതം 2, കുട്ടിമാമ, ലവ് ആക്ഷന്‍ ഡ്രാമ, വൃത്തം, കിങ്ങ് ഫിഷ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.