പൃഥ്വിരാജ് നായകനായ പ്രദീപ് എം നായര്‍ ചിത്രമായ ‘വിമാന’ത്തിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് ദുര്‍ഗ കൃഷ്ണ.ചുരുക്കം ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുക്കുകയും ചെയ്തുകഴിഞ്ഞു ദുര്‍ഗ. അടുത്തിടയില്‍ താരം പങ്കുവെച്ച ഒരു ചിത്രം സോഷ്യല്‍മീഡിയയില്‍ ഏറെ ചര്‍ച്ചാവിഷയമായിരുന്നു.
ഒരാളെ കെട്ടിപിടിച്ച് ഇരിക്കുന്ന ദുര്‍ഗയെയാണ് ചിത്രത്തില്‍ കാണാന്‍ സാധിക്കുന്നത്. ‘എനിക്ക് അറിയാം, നിനക്കും അറിയാം, നമ്മള്‍ക്കും അറിയാം’ എന്നായിരുന്നു ഈ ഫോട്ടോയ്ക്ക് ദുര്‍ഗ നല്‍കിയ ക്യാപ്ഷന്‍.
ഇപ്പോഴിതാ ചിത്രത്തിന് പിന്നിലെ രഹസ്യം വ്യക്തമാക്കിയിരിക്കുകയാണ് ദുര്‍ഗ. ഇപ്പോള്‍ ഇന്‍സ്റ്റഗ്രാം ചോദ്യോത്തര വേളയില്‍ പ്രണയത്തെക്കുറിച്ചുള്ള ആരാധകരുടെ ചോദ്യങ്ങള്‍ക്കാണ് ദുര്‍ഗ്ഗ മറുപടി നല്‍കിയിരിക്കുന്നത്.
അര്‍ജുന്‍ രവീന്ദ്രനാണ് ദുര്‍ഗ്ഗയുടെ കാമുകന്‍. കഴിഞ്ഞ നാലു വര്‍ഷങ്ങളായി ഇരുവരും പ്രണയത്തിലാണ് എന്ന് ദുര്‍ഗ്ഗ മറുപടി നല്‍കുന്നു. അര്‍ജുനും സിനിമാ മേഖലയുമായി ബന്ധമുള്ള വ്യക്തിയാണ്.