
ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ സെമിനാറിനിടെ പ്രസംഗ വേദിയിലെ മൈക്കിന് ഇടിമിന്നലേറ്റു മൈക്ക് തകരാറിലായി. ശബ്ദസംവിധാനത്തിനൊരുക്കിയിരുന്ന ബോക്സില്‍ നിന്നും പുക ഉയരുകയുമുണ്ടായി. തുടര്‍ന്ന് തകരാറിലായ ബോക്സും ഉപകരണങ്ങളും ഉടന്‍ മാറ്റി. മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടന പ്രസംഗം നടത്തുമ്പോഴായിരുന്നു സംഭവം. ഇടിമിന്നലിനിടെ പ്രസംഗപീഠത്തില്‍ ചെറിയതോതില്‍ ഷോക്ക് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മന്ത്രി പെട്ടെന്ന് കൈപിന്‍വലിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തില്‍ മന്ത്രി മുഹമ്മദ് റിയാസിനും അഖിലേന്ത്യ അധ്യക്ഷന്‍ എഎ റഹീമിനെതിരെയും വിമര്‍ശനം ഉണ്ടായിരുന്നു. സംഘടനയില്‍ വ്യക്തിപരമായി സ്വാധീനം ഉറപ്പിക്കാന്‍ രണ്ടും നേതാക്കളും ശ്രമിക്കുന്നുവെന്നാണ് പ്രധാന ആക്ഷേപം.