ന്യൂഡൽഹി :പാർലമെന്റിൽ പെഗസസ് വിഷയത്തിൽ പ്രതിപക്ഷ പ്രക്ഷോഭം തുടരുന്നതിനിടെ ചർച്ചയില്ലാതെ ബില്ലുകൾ പാസാക്കുന്നത് ഇന്നലെയും തുടർന്നു.
ലോക്സഭ 2 ബില്ലുകളും രാജ്യസഭ ഒരു ബില്ലും പാസാക്കി. ബഹളത്തെത്തുടർന്ന് ഇരു സഭകളും 3 തവണ വീതം നിർത്തിവച്ചു. ഇരുസഭകളും ശബ്ദകോലാഹലങ്ങളോടെയാണു തുടങ്ങിയത്. ലോക്സഭയിൽ സീറ്റിലേക്കു മടങ്ങാൻ പലവട്ടം സ്പീക്കർ ഓം ബിർല ആവശ്യപ്പെട്ടിട്ടും പ്രതിപക്ഷാംഗങ്ങൾ മാറിയില്ല. ചോദ്യോത്തരവേള ആരംഭിച്ചപ്പോൾ മുദ്രാവാക്യം വിളികളുയർന്നു. കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ മറുപടി പറയുമ്പോൾ ‘കർഷകരുടെ വിഷയങ്ങൾ ഉന്നയിക്കാനുള്ള സമയമാണെന്ന് സ്പീക്കർ പ്രതിപക്ഷത്തോടു പറഞ്ഞു. ബഹളം തുടർന്നപ്പോൾ സഭ നിർത്തിവച്ചു.
എന്നാൽ,പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ സമരം വിലക്കാൻ കേന്ദ്രത്തിന് അധികാരം നൽകുന്ന അവശ്യ പ്രതിരോധ സേവന ബിൽ അവതരിപ്പിച്ചു. ബില്ലിനെ എതിർത്ത എൻ.കെ. പ്രേമചന്ദ്രൻ ഇത് ആയുധഫാക്ടറികളുടെ സ്വകാര്യവൽക്കരണം ലക്ഷ്യമിട്ടാണെന്നും ചർച്ചകൾ നടക്കണമെന്നും നിർദേശിച്ചു. ബിൽ ജനാധിപത്യ വിരുദ്ധമാണെന്ന് കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിയും തൃണമൂൽ നേതാവ് സൗഗത് റോയിയും പറഞ്ഞു. പ്രതിപക്ഷം ബഹളമുണ്ടാക്കിയപ്പോൾ ഒരു വർഷത്തേക്കു മാത്രമേ ബില്ലിനു പ്രാബല്യമുണ്ടാകൂവെന്നു പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. തുടർന്നു ശബ്ദവോട്ടോടെ ബിൽ പാസാക്കിയ ശേഷം വൈകിട്ടത്തേക്കു പിരിഞ്ഞു.
വൈകിട്ട് വിവിധ ട്രൈബ്യൂണലുകൾ ഇല്ലാതാക്കുന്ന ട്രൈബ്യൂണൽ പരിഷ്കരണ ബില്ലും ശബ്ദവോട്ടോടെ പാസാക്കി. പാർലമെന്റിന്റെ അധികാരങ്ങൾ കേന്ദ്രസർക്കാർ കവരുകയാണെന്നു ബില്ലിനെ എതിർത്ത പ്രേമചന്ദ്രൻ പറഞ്ഞു. കോർപറേറ്റുകൾക്ക് സഹായകരമായ നിർധനത്വ ബിൽ രാജ്യസഭയും പാസാക്കി. ബിനോയ് വിശ്വവും ജോൺ ബ്രിട്ടാസും എതിർത്തു. ബ്രിട്ടാസ് ബില്ലിനെ എതിർത്ത് പെഗസസ് വിഷയത്തിലേക്കു കടന്നപ്പോൾ ധനമന്ത്രി നിർമല സീതാരാമനടക്കം ട്രഷറി ബെഞ്ചുകൾ ഒന്നടങ്കം എതിർത്തു. രാജ്യസഭയിൽ രാവിലെ ബഹളം തുടങ്ങിയപ്പോൾ ഭരണഘടനയെ അവഹേളിക്കുകയാണെന്ന് ചെയർമാൻ എം. വെങ്കയ്യ നായിഡു കുറ്റപ്പെടുത്തി.
ഇതിനു പുറമെ,സങ്കീർണവും ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്നതുമായ ബില്ലുകൾ ചർച്ച കൂടാതെ പാസാക്കുന്ന സാഹചര്യത്തിൽ സഭയുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എൻ.കെ. പ്രേമചന്ദ്രൻ ലോക്സഭാ സ്പീക്കർക്കു നോട്ടിസ് നൽകി. എല്ലാ ബില്ലുകളും സ്ഥിരം സമിതിക്കു വിടണമെന്നും സഭാംഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു. എന്നാൽ,
പ്രതിരോധ സേവനനിയമം രാജ്യസുരക്ഷയ്ക്കെന്ന് കേന്ദ്രം അവകാശപ്പെട്ടു.ലഡാക്കിലടക്കം രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങൾ നേരിടേണ്ടതു കൊണ്ടാണ് അവശ്യ പ്രതിരോധ സേവന നിയമം കൊണ്ടുവരുന്നതെന്നു കേന്ദ്രസർക്കാർ വ്യക്തമാക്കി.
3
ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ ;”ശനിയാഴ്ച ലോക്ഡൗൺ ഇല്ല; ഇളവുകൾ നാളെ മുതൽ പ്രാബല്യത്തിൽ.
തിരുവനന്തപുരം : സംസ്ഥാനത്തു ശനിയാഴ്ചകളിലെ സമ്പൂർണ ലോക്ഡൗൺ ഒഴിവാക്കി.