ബലാത്സംഗക്കേസിൽ ഒളിവിൽ പോയ എൽദോസ് കുന്നിപ്പിള്ളിൽ എംഎൽഎയെ കാണാനില്ലെന്ന് കാണിച്ച് പൊലീസിൽ പരാതി. എംഎൽഎയെ പൊലീസ് അന്വേഷിച്ച് കണ്ടെത്തി തരണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. എംഎൽഎ പരാതിക്കാരിയായ യുവതിയെ പലസ്ഥലങ്ങളിൽ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചെന്നും ദേഹോപദ്രവം ഏൽപ്പിച്ചെന്നുമാണ് കേസ്. പരാതിക്കാരിയുടെ മൊഴിയും നിലവിൽ ശേഖരിച്ച തെളിവുകളും കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. തന്നെ എംഎൽഎ കയ്യേറ്റം ചെയ്തുവെന്നായിരുന്നു കോവളം പൊലീസിൽ യുവതി ആദ്യം നൽകിയ പരാതി. പിന്നീടാണ് ഈ മൊഴി മാറ്റിയതെന്നും പരാതിക്കാരി നിരവധി കേസുകളിൽ പ്രതിയാണെന്നു പ്രതിഭാഗം ഉന്നയിക്കും.