Spread the love
പരോളിലിറങ്ങിയ കൊലക്കേസ് പ്രതി ഡിവൈഎഫ്ഐ ഭാരവാഹി.

കൊലക്കേസിൽ ശിക്ഷയനുഭവിക്കുന്ന യുവാവ് പരോളിലിറങ്ങിയപ്പോൾ DYFI മേഖലാ വൈസ് പ്രസിഡന്റ്. ആര്യാട് ഐക്യഭാരതം മേഖലാ കമ്മറ്റിയുടെ വൈസ് പ്രസിഡൻ്റായാണ് കോവിഡ് ആനുകൂല്യത്തിൽ പരോളിലിറങ്ങിയ ആൻ്റണി ജോസഫിനെ തെരഞ്ഞെടുത്തത്. 2008 നവംബർ 16ന് ആലപ്പുഴ നഗരത്തിലെ കാളാത്ത് വാർഡിൽ അജു എന്ന 25കാരനെ ആളുമാറി വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് ആലപ്പുഴ ജില്ലാ കോടതി ആൻറണി ഉൾപ്പെടെയുള്ള 7 പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. മറ്റൊരാളെ തേടിയെത്തിയ ക്രിമിനൽ സംഘം ആളുമാറി അജു ഉൾപ്പടെയുള്ള രണ്ട് പേരെ വെട്ടുകയായിരുന്നു. അക്രമത്തിന് ശേഷം സമീപത്തേക്ക് ആരേയും അടുക്കാനോ രക്ഷപെടുത്താനോ പോലും അക്രമികൾ അനുവദിച്ചില്ല. പരോളിലായ വ്യക്തി എങ്ങനെയാണ് സമ്മേളന പ്രതിനിധിയായത് എന്നതിനെ സംബന്ധിച്ച് വിശദീകരണം നൽകാൻ ഡിവൈഎഫ്ഐ ക്ക് ആയിട്ടില്ല. പാർട്ടിയിൽ വിഭാഗിയത മുതലെടുത്ത് ക്രിമിനലുകൾ കയറിപ്പറ്റുന്നു എന്ന് ജില്ലാ സമ്മേളന പ്രവർത്തന റിപ്പോർട്ട് തന്നെ വ്യക്തമാക്കിയിരുന്നു.

Leave a Reply