ജെൻഡർ യൂണിഫോം വിഷയത്തിലും വഖഫ് ബോർഡ് നിയമനത്തിലും സമസ്തയുടെ നിലപാട് ശരിയായത് കൊണ്ടാണ് സർക്കാർ അത് അംഗീകരിച്ചുകൊടുത്തതെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ.നിയമസഭ കയ്യാങ്കളി കേസിൽ പ്രതി ആയത് കൊണ്ട് ശിവൻകുട്ടി മന്ത്രിസ്ഥാനം രാജി വയ്ക്കേണ്ടതില്ലെന്നും കൂട്ടിച്ചേര്‍ത്തു. വിമാന വിലക്കിൽ ഇൻഡിഗോ പ്രതിനിധി ക്ഷമാപണം നടത്തിയിരുന്നു. ക്ഷമാപണം എഴുതി തരാത്തത് കൊണ്ടാണ് വിമാനത്തിൽ യാത്ര ചെയ്യാത്തത്. വിമാനത്തേക്കാൾ ട്രെയിനിൽ യാത്രചെയ്യുന്നതാണ് തനിക്ക് സൗകര്യമെന്നും ഇപി ജയരാജൻ കണ്ണൂരില്‍ പറഞ്ഞു.