Spread the love
ഇ ശ്രീധരന് 20-ാംമത്തെ ഡോക്ടറേറ്റ്

മെട്രോമാന്‍ ഇ ശ്രീധരന് സയൻസിൽ ഓണററി ഡോക്ടറേറ്റ് നല്‍കാനൊരുങ്ങി ഘോരഘ്പൂര്‍ ഐഐടി. രാജ്യത്തിനു നല്‍കിയ സമഗ്രസംഭാവനകള്‍ കണക്കിലെടുത്താണ് ഡോക്ടറേറ്റ് നല്‍കുന്നത്. മാര്‍ച്ച് 25 ന് പൊന്നാനിയിലെ ശ്രീധരന്റെ വീട്ടിലെത്തി ഘോരഘ്പൂര്‍ ഐഐടി ഡയറക്ടര്‍ പ്രൊഫ. വീരേന്ദ്ര കെ തിവാരി ഡോക്ടറേറ്റ് സമ്മാനിക്കും.

ഇന്ത്യയുടെ ഗതാഗത സംവിധാനങ്ങളുടെ മുഖച്ഛായ തന്നെ മാറ്റിയ മെട്രോ റെയിലുകളുടെയും കൊങ്കണ്‍ റെയില്‍പാതയുടെയും നിര്‍മാണത്തിലൂടെയാണ് ഡോ. ഏലാട്ടുവളപ്പില്‍ ശ്രീധരന്‍ എന്ന ഇ.ശ്രീധരന്‍ മെട്രോമാനായി മാറിയത്. 2001-ല്‍ ഭാരതസര്‍ക്കാര്‍ പത്മശ്രീ നല്‍കി ആദരിച്ച ഇദ്ദേഹം ദേശീയവും അന്തര്‍ദേശീയവുമായ ഒട്ടനവധി പുരസ്‌കാരങ്ങള്‍ക്കും അര്‍ഹനാണ്.

Leave a Reply