Spread the love

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനമാണ് മാനസികാരോഗ്യവും. കഴിഞ്ഞ കുറച്ച് കാലങ്ങളായാണ് മാനസികാരോഗ്യം എന്നവാക്കിനെ പറ്റി ആളുകള്‍ കൂടുതലായി അറിയാന്‍ ശ്രമിച്ചത്. എന്നിരുന്നാലും ശാരീരിക ആരോഗ്യം പോലെ മാനസികാരോഗ്യത്തിന് പ്രാധാന്യം നല്‍കുന്നുണ്ടോ എന്നത് ചോദ്യചിഹ്നമാണ്.

നമുക്ക് ഏതൊക്കെ സമയങ്ങളിലാണ് ഉത്സാഹം, തളര്‍ച്ച എന്നിവ അനുഭവപ്പെടുന്നതെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? ഒരു ദിവസത്തില്‍ തന്നെ പല സമയങ്ങളും നല്ലതായും മോശമായും തോന്നാം. എന്നാല്‍ രാവിലെ നേരത്തെ എഴുന്നേല്‍ക്കുന്നത് നമ്മുടെ പകുതി പ്രശ്നങ്ങളും പരിഹരിക്കുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നത്. 

ലണ്ടൻ യൂണിവേഴ്‌സിറ്റി കോളേജിലെ ഗവേഷകരുടെ പഠനം അനുസരിച്ച് ആളുകളുടെ സന്തോഷം,  സംതൃപ്തി എന്നിവയെല്ലാം രാവിലെ ഏറ്റവും ഉയർന്ന നിലയിലും രാത്രിയിൽ ഏറ്റവും താഴ്ന്ന നിലയിലും കാണപ്പെടുന്നു എന്ന് പറയുന്നു. 

കഴിഞ്ഞ ആഴ്‌ചയിൽ, നിങ്ങൾക്ക് എത്രമാത്രം സന്തോഷം തോന്നി? നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ എത്രത്തോളം സംതൃപ്തനായിരുന്നു? നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ എത്രത്തോളം വിലപ്പെട്ടതാണെന്ന് നിങ്ങൾക്ക് തോന്നിയിട്ടുണ്ട്? ആളുകളോടുള്ള ഇത്തരത്തിലുള്ള ചോദ്യങ്ങളും പഠനത്തിനാധാരമായിരുന്നു.

വേനല്‍കാലം, ശൈത്യകാലം പോലുള്ള കാലവസ്ഥകള്‍ വരെ മാനസികാരോഗ്യത്തില്‍ പങ്ക് വഹിക്കുന്നുണ്ടെന്നും പഠനം പറയുന്നു. അതിനാല്‍ തന്നെ ഒരു ദിവസം സന്തോഷകരമായി തുടങ്ങി അവസാനിപ്പിക്കാന്‍  രാവിലെ എഴുന്നേല്‍ക്കുന്നത് ഒരു പരിധിവരെ സഹായിക്കും.

Leave a Reply