സ്വയം തൊഴിലിനായി തയാറെടുക്കുന്നവർക്കു മികച്ച അവസരം ഒരുക്കുകയാണ് ഷി ടാക്സി. കുടുംബശ്രീയില്‍ നിന്നും ഡ്രൈവിങ് പരിശീലനം പൂര്‍ത്തിയാക്കിയ വനിതകള്‍ക്ക് ഷീ ടാക്സി, ഷീ ഓട്ടോ സംരംഭകരാകാം. നിലവില്‍ സ്വന്തമായി വാഹനം ഇല്ലാത്തവര്‍ക്കാണ് അവസരം ലഭിക്കുക. ഈ മാസം 25 വരെ പദ്ധതിയില്‍ അംഗമാകാനുള്ള അപേക്ഷ സമര്‍പ്പിക്കാം. തെരഞ്ഞെടുക്കുന്ന അപേക്ഷകര്‍ക്കു വാഹനം വാങ്ങുന്നതിനുള്ള വായ്പ സംസ്ഥാന വനിതാ വികസന കോർപറേഷൻ നൽകും.
അപേക്ഷകള്‍ ഈ മാസം 25നകം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, ദി ജെന്‍ഡര്‍ പാര്‍ക്ക്, എ-17, ബ്രാഹ്‌മിന്‍സ് കോളനി ലെയര്‍, കവടിയാര്‍, തിരുവനന്തപുരം-695003 എന്ന വിലാസത്തില്‍ തപാല്‍ വഴിയോ ഓണ്‍ലൈനായോ സമര്‍പ്പിക്കണം. ജെന്‍ഡര്‍ പാര്‍ക്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍(genderpark.gov.in) അപേക്ഷാ ഫോമും മറ്റു വിശദാംശങ്ങളും ലഭ്യമാണ്.
അന്താരാഷ്ട്ര അംഗീകാരം നേടിയ പദ്ധതിയാണ് ജെന്‍ഡര്‍ പാര്‍ക്കിന്റെ മുന്‍നിര പദ്ധതികളിലൊന്നാണ് ഷീ ടാക്‌സി. പദ്ധതിക്കു കീഴില്‍ മികച്ച വരുമാനം സ്ത്രീകള്‍ കൈവരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് ഷീ ടാക്‌സി പദ്ധതി മികച്ച പ്രശംസ പിടിച്ചുപറ്റിയിരുന്നു.