കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി അണിയാറുള്ള ഡയ്മണ്ട് കമ്മല്‍ നഷ്ടപ്പെട്ടതിന്റെ സങ്കടത്തിലാണ് ബോളിവുഡ് താരം ജൂഹി ചൗള. തനിക്ക് ഏറെ പ്രിയപ്പെട്ട ഒരു ആഭരണം നഷ്ടമായതിനെ കുറിച്ച് ദയവു ചെയ്ത് സഹായിക്കൂ എന്ന കുറിപ്പോടെ ജൂഹി ചൗള ട്വിറ്ററിലൂട പങ്കുവെച്ചിരുന്നു. മുംബൈ അന്താരാഷ്ട്ര എയർപോട്ടിൽ വെച്ച് ജൂഹിക്ക് ഏറെ പ്രിയമുളള ഡയമണ്ട് കമ്മൽ നഷ്ടമായി. ഇതിനെ കുറിച്ചാണ് താരം ട്വീറ്റ് ചെയ്തിരിക്കുന്നത്.
“ഇന്ന് രാവിലെ മുംബൈ എയർപോട്ടിലെ ഗെയിറ്റ് 8 ന് സമീപത്തേക്ക് നടക്കുന്നതിനിടയിൽ എമിറേറ്റ്സ് കൗണ്ടറിന് സമീപത്തു വെച്ച് എവിടെയോ എന്റെ ഡയമണ്ട് കമ്മൽ നഷ്ടമായി. അത് കണ്ടെത്താൻ ആരെങ്കിലും സഹായിച്ചാൽ ഞാൻ വളരെ സന്തോഷവതിയാകും. കമ്മൽ കിട്ടിയാൽ പൊലീസിനെ അറിയിക്കൂ. നിങ്ങൾക്ക് സമ്മാനം തരുന്നതിൽ എനിക്ക് സന്തോഷമേ ഉള്ളൂ”
ഡിസംബർ 13 നാണ് ജൂഹിയുടെ ട്വീറ്റ്. കഴിഞ്ഞ 15 വർഷമായി താൻ സ്ഥിരം അണിയാറുള്ള കമ്മലാണ് നഷ്ടമായിരിക്കുന്നതെന്ന് താരം പറയുന്നു. അത് കണ്ടെത്താൻ തന്നെ സഹായിക്കൂവെന്നും ജൂഹി ആരാധകരോട് ആവശ്യപ്പെട്ടു. കമ്മലിന്റെ ചിത്രവും ജൂഹി ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്.