നേപ്പാളിൽ റിക്‌ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ബുധനാഴ്‌ച പുലർച്ചെയാണ് ഭൂചലനം ഉണ്ടായത്. ബുധനാഴ്‌ച പുലർച്ചെ 1.57ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. നാഷണൽ സെന്റർ ഫോർ സീസ്മോളജിയുടെ റിപ്പോർട്ട് അനുസരിച്ച് നേപ്പാളായിരുന്നു ഇതിന്റെ പ്രഭവകേന്ദ്രം. ഡൽഹി-എൻസിആർ മേഖലയിലും ഭൂചലനം അനുഭവപ്പെട്ടു.കഴിഞ്ഞ അഞ്ച് മണിക്കൂറിനിടെ നേപ്പാളിലുണ്ടായ മൂന്നാമത്തെ ഭൂചലനമാണിത്. നാഷണൽ സെന്റർ ഫോർ സീസ്മോളജിയിലെ കണക്കുകൾ പ്രകാരം, നേപ്പാളിൽ ചൊവ്വാഴ്‌ച രാത്രി 8.52 ന് 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തി, തുടർന്ന് 9.41ന് 3.5 തീവ്രത രേഖപ്പെടുത്തിയ ചലനവുമുണ്ടായിരുന്നു.