കൂറ്റനാട് മേഖലയിൽ വീണ്ടും ഭൂമികുലുക്കം അനുഭവപ്പെട്ടതായി നാട്ടുകാർ പറയുന്നു. മല കക്കാട്ടിരി ഭാഗങ്ങളിൽ ഇന്ന് ഉച്ചക്ക് 2.15ന് കഴിഞ്ഞ ദിവസത്തെതിന് സമാനമായ രീതിയിൽ ശബ്ദത്തോടെ രണ്ട് പ്രാവശ്യം കുലുക്കം അനുഭവപ്പെട്ടതായി മല റോഡ് പ്രദേശവാസികൾ പറഞ്ഞു.മേഖലയിൽ ഉഗ്രശബ്ദത്തോടെ തുടർ കുലുക്കങ്ങൾ അനുഭവപ്പെട്ടിട്ടും അധികതരുടെ ഭാഗത്ത് നിന്ന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊ പരിശോധനയൊ ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.